Pamasahe
പമസാഹെ (2022)

എംസോൺ റിലീസ് – 3156

പരിഭാഷ

41250 ♡

IMDb

5.3/10

Movie

N/A

2022-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ചലച്ചിത്രമാണ് പമസാഹെ. (യാത്രാകൂലി എന്നാണ് ഇതിനർത്ഥം)

ലിനീത് എന്ന യുവതിയുടെ യാത്രയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. തന്റെ കൈകുഞ്ഞുമായി ഭർത്താവിനെ കാണാൻ ഇറങ്ങി തിരിച്ചിരിക്കുകയാണവൾ. ചുഴലിക്കാറ്റിന്റെ സംഹാരത്തിൽ അവളുടെ വീട് തകർന്നിരിക്കുന്നു. കയ്യിലാണെങ്കിൽ നയാപൈസയുമില്ല. സഹായത്തിന് എത്തുന്നവരുടെ കഴുകൻ കണ്ണുകളാണെങ്കിൽ, അവളുടെ ശരീരത്തിലും. അങ്ങനെയിരിക്കുമ്പോൾ, അവൾ ‘റോഡ്’ എന്ന യുവാവിനെ പരിചയപ്പെടുന്നു. ലിനീത് സ്വന്തം കദന കഥ, റോഡിനു മുൻപിൽ വെളിപ്പെടുത്തുന്നു.
തുടർന്ന് ഇരുവരുടേയും യാത്രക്കിടയിൽ നടക്കുന്ന, അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

മുന്നറിയിപ്പ്: അശ്ലീല ദൃശ്യങ്ങളും, സംഭാഷണങ്ങളും ഉള്ളതിനാൽ, പ്രായപൂർത്തിയായവർ മാത്രം കാണുക.