Demonte Colony
ഡിമാൻഡി കോളനി (2015)

എംസോൺ റിലീസ് – 2286

Download

5947 Downloads

IMDb

7/10

Movie

N/A

പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന ഒരു പഴയ ബംഗ്ലാവ്. ഒരുരാത്രി അവിടേക്ക് നാലു സുഹൃത്തുക്കൾ വരുന്നു. അവരിൽ ഒരാൾ അവിടുന്ന് ഒരു മാല എടുക്കുന്നു. തിരികെ തങ്ങളുടെ മുറിയിലെത്തിയ അവരുടെ ജീവിതത്തിൽ, അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ മാല ബംഗ്ലാവിൽ നിന്നും എങ്ങനെ പുറത്തുപോയാലും, ഏതെങ്കിലും ഒരു വഴിയിലൂടെ അത് തിരിച്ചാ ബംഗ്ലാവിൽ തന്നെ തിരിച്ചെത്തുമെന്ന്, ആളുകൾ വിശ്വസിച്ചിരുന്നു.
പ്രേതമോ, ചെകുത്താനോ വന്നു പേടിപ്പിക്കുന്ന തരം സിനിമയല്ല “ഡിമാൻഡി കോളനി”. അദൃശ്യമായ ഒരു അജ്ഞാതശക്തി സിനിമയിലുടനീളം അനുഭവപ്പെടും. പിടിച്ചിരുത്തുന്നതരം ത്രില്ലിങ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് എടുത്തു പറയേണ്ടതുതന്നെയാണ്. ജമ്പ്സ്കേർ സീനുകൾ ഇല്ലാതിരുന്നിട്ടുകൂടെ പ്രേക്ഷകനെ പേടിപ്പെടുത്തുന്നതിൽ “ഡിമാൻഡി കോളനി” വിജയിച്ചിട്ടുണ്ട്. ആർ അജയ് ജ്ഞാനമുത്തു എഴുതി, സംവിധാനം ചെയ്ത്, 2015ൽ റിലീസായ ഹൊറർ/ത്രില്ലർ സിനിമയാണ് “ഡിമാൻഡി കോളനി”.
ഒരുപാട് അപ്രതീക്ഷിത ട്വിസ്റ്റുകളടിയ “ഡിമാൻഡി കോളനി”, തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഹൊറർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കും.