Sathuranga Vettai
സതുരംഗ വേട്ടൈ (2014)

എംസോൺ റിലീസ് – 2122

ഭാഷ: തമിഴ്
സംവിധാനം: H. Vinoth
പരിഭാഷ: മുഹസിൻ
ജോണർ: ക്രൈം, ത്രില്ലർ
Subtitle

5761 Downloads

IMDb

8.1/10

Movie

N/A

“ഈ ലോകത്ത് പണം സമ്പാദിക്കുന്നത് പോലെ ഈസിയായ ഒരു തൊഴിലുമില്ല,
അതിന് നിങ്ങൾ ഒറ്റ കാര്യം മാത്രം ചെയ്താൽ മതി
നിങ്ങളെ പോലെ പണക്കൊതിയനായ ഒരാളെ കണ്ടെത്തുക, അത്ര മാത്രം.“
ഈ സിനിമയിലെ ആദ്യ ഡയലോഗ് ഇതാണ്.
2014 ൽ റിലീസായ heist thriller film ആണ് ‘സതുരംഗ വേട്ടൈ‘. നമ്മുടെ നാട്ടിൽ നടക്കുന്ന തട്ടിപ്പു കഥകളുടെ പിന്നാമ്പുറം തുറന്നു കാട്ടുകയാണ് ഈ ചിത്രം. നായക കഥാപാത്രത്തിന്റെ വ്യെക്തമായ കഥാപാത്ര നിർമിതിയും സിനിമ കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രാധാന്യവും കൊണ്ട് മികച്ചു നിൽക്കുന്ന ചിത്രമാണിത്.
വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ കൊണ്ട് ചിത്രം മികച്ച നിലവാരം പുലർത്തുന്നു. നായക വേഷം കൈകാര്യം ചെയ്ത നടരാജ സുബ്രഹ്മണ്യത്തിൻറെ മികച്ച പ്രകടനം ചിത്രത്തെ ഗംഭീരമാക്കുന്നു. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ ഒട്ടും ബോറടിപ്പിക്കാത്ത മികച്ച ഒരു ചിത്രമാണ് സതുരംഗ വേട്ടൈ.