എം-സോണ്‍ റിലീസ് – 2182

ഭാഷ | തമിഴ് |
സംവിധാനം | Priyadarshan |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ |
പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ പുറത്തിറങ്ങിയ തമിഴ് സിനിമയാണ് ‘സില സമയങ്കളിൽ’.
എയ്ഡ്സ് എന്ന മഹാരോഗത്തെ എല്ലാവർക്കും ഭയമാണ്. പ്രത്യേകിച്ച്
ഇതിന് ചികിത്സ കണ്ടു പിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഈ രോഗം വന്നാൽ ആ വ്യക്തിയെ വളരെ അവമതിപ്പോടെയാണ് സമൂഹം വിലയിരുത്തുന്നത്.
HIV പരിശോധന നടത്തുന്നതിനായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ പ്രായക്കാരായ ഏഴ് പേർ ഒരു ക്ലിനിക്കിൽ എത്തുന്നു. ആദ്യമൊക്കെ മറച്ചു പിടിക്കുമെങ്കിലും പോകെ പോകെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നമുക്ക് വ്യക്തമാകുന്നു. അവർ അനുഭവിക്കുന്ന അന്ത:സംഘർഷങ്ങൾ അതേപടി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ സിനിമ വൻ വിജയം കൈവരിച്ചിട്ടുണ്ട്, കൂടാതെ നാം പാലിക്കേണ്ടതായ ജീവിതക്രമങ്ങൾ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചു തരുന്നുമുണ്ട്.
വളരെയധികം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയം ഏറ്റവും ലളിതമായി കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായിരിക്കും.