118
(2019)

എംസോൺ റിലീസ് – 1667

ഭാഷ: തെലുഗു
സംവിധാനം: K.V. Guhan
പരിഭാഷ: സാമിർ
ജോണർ: ആക്ഷൻ, ത്രില്ലർ
Download

8005 Downloads

IMDb

6.4/10

Movie

N/A

നവാഗത സംവിധായകൻ K.V ഗുഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ആക്ഷൻ ത്രില്ലർ ചിത്രമാണ് 118. നന്ദമൂരി കല്യാൺ റാം, ശാലിനി പാണ്ഡെ, നിവേദ തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ആയ ഗൗതം തന്റെ സ്വപ്നത്തിൽ സ്ഥിരമായി ഒരു പെൺകുട്ടിയെയും കുറെ വിചിത്രമായ സംഭവങ്ങളും കാണുന്നു. അസ്വസ്ഥനായ ഗൗതം അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്നു. ആരാണാ പെൺകുട്ടി? സ്വപ്നങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്താൻ ഗൗതമിനു കഴിയുമോ? ചെറിയ ചെറിയ ട്വിസ്റ്റുകളും സസ്പെൻസുകളുമായി ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്. ത്രില്ലർ സിനിമാപ്രേമികൾക്ക് തീർച്ചയായും കാണാവുന്ന ഒരു ചിത്രമാണ് 118.