C/o Kancharapalem
C/o കഞ്ചരപാലം (2018)

എംസോൺ റിലീസ് – 1103

ഭാഷ: തെലുഗു
സംവിധാനം: Venkatesh Maha
പരിഭാഷ: ഷാൻ ഫ്രാൻസിസ്
ജോണർ: ഡ്രാമ
IMDb

8.8/10

Movie

N/A

“പ്രേമത്തിന് പ്രായമോ, ജാതിയോ, മതമോ, അതിരുകളോ ഒന്നും ഒരു തടസ്സമേ അല്ല“ എന്നാല്‍ അതിന് മറ്റൊരു മുഖം കൂടി ഉണ്ട്.

വിശാഖപട്ടണത്തുള്ള കഞ്ചരപാലം എന്ന ഗ്രാമത്തില്‍ ഉള്ള ജനങ്ങളും അവിടെയുള്ള നാല് വ്യത്യസ്ത പ്രായത്തിലെ ആളുകളുടെ പ്രേമവും ആണ് വളരെ മനോഹരമായി ഓരോ പ്രേക്ഷകന്‍റെയും ഉള്ളില്‍ തട്ടുന്ന രീതിയില്‍ 2018 ല്‍ പുറത്തിറങ്ങിയ “ഈ വലിയ ചെറിയ സിനിമ” കാണിച്ചു തരുന്നത്.

തെലുഗു സിനിമാ ചരിത്രത്തില്‍ IMDb റേറ്റിംഗില്‍ 10 ല്‍ 9.1 ഉള്ള ചുരുക്കം ചില സിനിമകളില്‍ ഒന്നാണിത്. സ്കൂള്‍ കുട്ടികളായ സുന്ദരവും സുനിതയും, ജോസഫ് എന്ന ഗുണ്ടയും ഭാര്‍ഗവി എന്ന ബ്രാഹ്മണ പെണ്‍കുട്ടിയും, ഗദ്ധാം എന്ന ബാറിലെ ജീവനക്കാരനും സലീമ എന്ന മുസ്ലീം പെണ്‍കുട്ടിയും, 49 വയസ്സായിട്ടും കല്യാണം കഴിക്കാത്ത രാജു എന്ന അറ്റെന്‍ണ്ടറും രാധാ മാഡവും എല്ലാം അവരുടെ സ്വതസിദ്ധമായ അഭിനയത്താല്‍ പ്രേഷകരുടെ മനസ്സില്‍ ഇടം നേടും.

ജാതി, മതം, പ്രായം ഇവയെല്ലാം പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഉള്ള ഈ കൊച്ചു സിനിമ എല്ലാ തരം പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന രീതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.