Dirty Hari
ഡർട്ടി ഹരി (2020)
എംസോൺ റിലീസ് – 2387
2020 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ഇറോട്ടിക്ക് ത്രില്ലർ ചിത്രമാണ് ‘ഡർട്ടി ഹരി’. ഹരി വളരെ ലക്ഷ്യബോധമുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ജോലി അന്വേഷിച്ച് സിറ്റിയിലേക്ക് വരുന്ന അവൻ പണക്കാരിയായ വസുധയെ പരിചയപ്പെടുകയും ആ പരിചയം തുടർന്ന് പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ സമയം, വസുധയുടെ സഹോദരൻ ആകാശിന്റെ ഗേൾഫ്രണ്ട് ജാസ്മിനോടും ഹരിക്ക് ഒരു ക്രഷ് തോന്നുന്നു. തുടർന്ന് സംഭവിച്ചതറിയാൻ സിനിമ കണ്ട് നോക്കുക. ഒരു സ്ലോ പേസ് ത്രില്ലർ മൂഡ് ചിത്രത്തിലുടനീളം ക്രിയേറ്റ് ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സാണ് ചിത്രത്തിന്റെ ഏറ്റവും മികച്ച പ്ലസ് പോയിന്റാണ്