Eega
ഈഗ (2012)

എംസോൺ റിലീസ് – 3249

ഭാഷ: തെലുഗു
സംവിധാനം: S.S. Rajamouli
പരിഭാഷ: മാജിത്‌ നാസർ
ജോണർ: ആക്ഷൻ, കോമഡി, ഡ്രാമ
IMDb

7.7/10

Movie

N/A

മാസ് കാണിക്കാൻ ഒരു നായകന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ, 2012-ൽ പുറത്തിറങ്ങിയ ഈഗയ്ക്ക് അതിന്റെ ആവശ്യമില്ല. ഇവിടെ നായികയെ വില്ലനിൽ നിന്ന് രക്ഷിക്കുന്ന നായകൻ ഒരു ഈച്ചയാണ്.
ഉറങ്ങാൻ കൂട്ടാക്കാതെ കഥ കേൾക്കാൻ വാശിപിടിക്കുന്ന ഒരു കുട്ടിക്ക് അവളുടെ അച്ഛൻ പറഞ്ഞുകൊടുക്കുന്ന ഒരു കഥയിൽ നിന്നാണ് ഈഗയുടെ തുടക്കം. ആ കഥയിലെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പിന്നീട് മുന്നോട്ട് സഞ്ചരിക്കുന്നത്. ഇതിൽ ഈച്ചയ്‌ക്കെന്താ കാര്യമെന്ന് ചോദിക്കരുത്. അത് കണ്ടു തന്നെ അറിയുക.

പുറത്തിറങ്ങി ദശാബ്ദങ്ങൾ പിന്നിടുമ്പോഴും ആദ്യ കാഴ്ചയിലെ ഫീൽ ഇപ്പോഴും നിലനിർത്താൻ കഴിയുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നെന്ന് മാത്രം ഒറ്റവാക്കിൽ ഈഗയെ വിശേഷിപ്പിക്കാം.