Evaru?
എവരു? (2019)

എംസോൺ റിലീസ് – 1248

Download

37505 Downloads

IMDb

8.1/10

Movie

N/A

2019 ൽ തെലുങ്കിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന്, The Invisible Guest, Badla തുടങ്ങിയ ചിത്രങ്ങളുടെ Adaptation ആണ് Evaru എന്ന ഈ ചിത്രം. പക്ഷെ അങ്ങനെ ഒരു Adaptation ആണെങ്കിൽ കൂടെയും അതിന്റെ ത്രില്ലർ സ്വഭാവം നിലനിർത്തി കൊണ്ട് തന്നെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ അണിയപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. തെലുങ്കിലെ മികച്ച ത്രില്ലർ സ്വഭാവമുള സിനിമകൾ ആയിരുന്ന ക്ഷണത്തിനും ഗൂഡാചാരിക്കും ശേഷം അദിവി ശേഷ് നായകനായ ചിത്രമാണ് Evaru.

കോടീശ്വരൻ ആയ മഹാ കൺസ്ട്രക്ഷൻ ഉടമ രാഹുൽ മഹായുടെ വൈഫ്‌ ആയ സമീറ DSP ആയ അശോക് കൃഷ്ണയെ വധികുന്നതും അവരെ രക്ഷിക്കാൻ ആയി ഒരു Corrupted പോലീസ് ഓഫീസർ ആയ വിക്രം വാസുദേവ് എത്തുന്നതും ആണ് കഥ

ഓരോ 15 മിനിറ്റ് വെച്ച് മികച്ച ട്വിസ്റ്റുകൾ വാരി എറിയുന്നുണ്ട് ചിത്രം. The Invisible Guest കണ്ട ശേഷവും പ്രേക്ഷകർക്കും ഫ്രഷ് ഫീൽ തരാൻ ചിത്രത്തിന് സാധിക്കും എന്നതിൽ തർക്കമില്ല. ക്ലൈമാക്സ് ട്വിസ്റ്റിൽ വരെ മറ്റ് രണ്ട് ചിത്രങ്ങളെ അപേക്ഷിച്ചു ഫ്രസ്‌നെസ്സ് തരാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ സിനിമയുടെ ഗുണമാണ്.

അദിവി ശേഷും റെജീന കേസ്സാന്ദ്രയും മത്സരിച്ചു അഭിനയിച്ചപ്പോൾ മറ്റെല്ലാവരും കട്ടക്ക് കൂടെ നിന്നു. ക്രൈം ത്രില്ലെർ ഇഷ്ടപെടുന്ന ഓരോരുത്തരും തീർച്ചയായും ചിത്രമാണ് ആണ് Evaru.