Gang Leader
ഗ്യാങ് ലീഡർ (2019)

എംസോൺ റിലീസ് – 1302

Download

17771 Downloads

IMDb

7.6/10

Movie

N/A

പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് അവർ നടത്തുന്ന പ്രതികാരവുമാണ് ഗ്യാങ് ലീഡർ എന്ന സിനിമയുടെ ഇതിവൃത്തം. 12B, മനം, 24 എന്നീ ചിത്രങ്ങളുടെ അമരക്കാരനായ വിക്രം.കെ.കുമാർ അണിയിച്ചൊരുക്കിയ ഒരു കൊച്ചു ചിത്രമാണ് ഗ്യാങ് ലീഡർ. സാധാരണ വിക്രം കുമാർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായൊരു അനുഭവമാണ് ഗ്യാങ് ലീഡർ പ്രേക്ഷകന് സമ്മാനിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നാച്ചുറൽ സ്റ്റാർ നാനിയാണ്. പ്രായഭേദമന്യേ എല്ലാവർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് ഗ്യാങ് ലീഡർ.