എം-സോണ് റിലീസ് – 1145
ഭാഷ | തെലുഗു |
സംവിധാനം | Gowtam Tinnanuri |
പരിഭാഷ | ഗിരി പി. എസ്, വിഷ്ണു പ്രസാദ് |
ജോണർ | ഡ്രാമ, സ്പോർട് |
ആഭ്യന്തര ക്രികറ്റിൽ 36 സെഞ്ചുറി, അതിൽ 3 ട്രിപ്പിൾ, 7 ഡബിൾ, ഉണ്ടായിട്ടും അർജുന് ചില കാരണങ്ങളാൽ 26 ആം വയസ്സിൽ കളി അവസാനിപ്പിക്കേണ്ടി വരികയാണ്. ആകെ കിട്ടിയ സർക്കാർ ജോലിയും നഷ്ടപ്പെട്ട്, സ്റ്റാർ ഹോട്ടലിലെ ജോലിക്കാരിയായ ഭാര്യയുടെ
വരുമാനത്തെ ആശ്രയിച്ചാണ് അയാളും മകനും കഴിയുന്നത്. എല്ലാവരുടെയും മുന്നിൽ അയാൾ ഒരു ലൂസർ ആണ്. ഭാര്യ സാറയുടെ മുന്നിൽ ഉൾപ്പെടെ. ആകെ അയാളിൽ വിശ്വാസം ഉള്ള 2 പേർ അയാളുടെ കോച്ചും മകനുമാണ്. കോച്ചിന് അയാളുടെ കഴിവിൽ ബോധ്യം ഉണ്ടെങ്കിൽ മകന് അച്ഛൻ പണ്ട് മുതലേ ഹീറോ ആണ്. 10 വർഷം മുന്നേ കളി നിർത്തിയ അർജ്ജുൻ ഒരു പ്രത്യേക സാഹചര്യത്തിൽ വീണ്ടും കളിക്കാൻ തുടങ്ങുകയാണ്. അതും ഇന്ത്യൻ ടീം ലക്ഷ്യം വെച്ച്. 36 ആം വയസിൽ അയാൾക്ക് അത് നേടാൻ കഴിയുമോ എന്നതാണ് ചോദ്യം.
ക്രിക്കറ്റ് വികാരത്തെ അതിന്റെ മനോഹാരിത ഒട്ടും ചോർന്നു പോകാതെ മികവിൽ എത്തിക്കാൻ സിനിമയുടെ സംവിധായകനും അർജുൻ എന്ന കഥാപാത്രം ചെയ്ത നാനിക്കും സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഷോട്ടുകൾ എല്ലാം തന്നെ ഇതിലെ കഥാപാത്രത്തിന് വേണ്ടി നാനി ഗംഭീരമായി ചെയ്തിരിക്കുന്നു. ഒരേ സമയം ഒരു അച്ഛന്റെയും ഭർത്താവിന്റെയും വേദനകൾ ഉള്ളിലൊതുക്കി നടക്കുന്ന ഒരു സാധാരണക്കാരനായി മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ തന്നെ ഒരു പ്രൊഫഷണൽ ക്രിക്കറ്റ് പ്ലെയറിന് സാധ്യമാകുന്ന മികച്ച ക്രിക്കറ്റ് ഷോട്ടുകളും സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്തു എന്നത് അഭിനന്ദർഹമാണ്. ക്രിക്കറ്റ് എന്നത് സിനിമയിലെ ഒരു കഥാപാത്രം തന്നെയാണ്.