Jessie
ജെസ്സി (2019)

എംസോൺ റിലീസ് – 1182

ഭാഷ: തെലുഗു
സംവിധാനം: Aswani Kumar V.
പരിഭാഷ: ഷാൻ ഫ്രാൻസിസ്
ജോണർ: ഹൊറർ, ത്രില്ലർ
Download

2151 Downloads

IMDb

6.6/10

Movie

N/A

വിക്ടോറിയ ഹൗസ് എന്ന വീട്ടില്‍ പ്രേത ബാധയുണ്ടെന്നും അവിടേക്കു പോയിട്ടുള്ളവരാരും ഇത് വരെ തിരിച്ചു വന്നിട്ടില്ലെന്നും പറയുന്നത് കേട്ട് പ്രൊഫെഷണലുകളായ 4 പേരുള്‍പ്പെടുന്ന ഒരു ടീം അതിനെക്കുറിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കാനായി അവിടേക്കു പോകുന്നു. അവിടെ ആ വീട്ടില്‍ ജെസ്സി എമി എന്നീ പേരുകളിലുള്ള 2 സഹോദരിമാര്‍ ഉള്‍പ്പെട്ട ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവര്‍ കാണാനിടയാകുന്നു. ആരാണ് ഈ സഹോദരിമാര്‍? അവരുടെ പിന്നിലുള്ള കഥയെന്താണ്? അവര്‍ക്ക് ഈ വീടുമായുള്ള ബന്ധം എന്താണ്? ഈ വീട്ടില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവ പരമ്പരയുടെ രഹസ്യം ഈ പ്രേത വേട്ടക്കാര്‍ പരിഹരിക്കുമോ? 2019 ല്‍ തെലുഗു ഭാഷയില്‍ പുറത്തിറങ്ങിയ ഈ ഹൊറര്‍ ത്രില്ലര്‍ സിനിമ, നല്ല തിരക്കഥ, അഭിനയം, സംവിധാനം , എന്നിവ കൊണ്ട് മികച്ചു നില്‍ക്കുന്നു.