എം-സോണ്‍ റിലീസ് – 1879
ഭാഷ | തെലുഗു |
സംവിധാനം | S.S. Rajamouli |
പരിഭാഷ | മാജിത് നാസർ |
ജോണർ | ആക്ഷൻ, ഡ്രാമ, ഫാന്റസി |
തെലുഗു സിനിമാചരിത്രത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ ചിത്രം. പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടുന്ന ചിത്രം. അങ്ങനെ ഒരുപാട് വിശേഷണങ്ങൾ എസ്. എസ്. രാജമൗലിയുടെ മഗധീരയ്ക്ക് സ്വന്തം.
കാലാനുവർത്തിയായ പ്രണയത്തിന്റേയും, പ്രതികാരത്തിന്റേയും സാക്ഷാത്കാരമാണ് മഗധീര.
ഹർഷ ഒരു ബൈക്ക് റേസറാണ്. അയാൾക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാകുന്നു. ആ ഇഷ്ടം സാധാരണമായ ഒന്നല്ല. അതിനു പിന്നിൽ ഒരു കാരണമുണ്ട്. ജന്മജന്മാന്തരങ്ങൾ കടന്നുവന്ന ഒരു കാരണം. ആ അനശ്വര പ്രണയത്തിന്റെ കഥയാണ് മഗധീര.
മനോഹരമായ സംഭാഷണങ്ങളും, തീവ്രമായ രംഗങ്ങളും, രോമാഞ്ചമണിയിക്കുന്ന സംഘട്ടനങ്ങളും കൊണ്ട് ഒരു കംപ്ലീറ്റ് രാജമൗലി ഷോ ആണ് മഗധീര.
മഗധീര വെറുമൊരു കാഴ്ച അല്ല. ഒരു അനുഭവമാണെന്ന് നിസ്സംശയം പറയാം.