Majili
മജിലി (2019)
എംസോൺ റിലീസ് – 1168
ഭാഷ: | തെലുഗു |
സംവിധാനം: | Shiva Nirvana |
പരിഭാഷ: | ഷാൻ ഫ്രാൻസിസ് |
ജോണർ: | ഡ്രാമ, റൊമാൻസ് |
” എവിടെ സ്നേഹമുണ്ടോ അവിടെ വേദനയുമുണ്ട് “
സ്വന്തം പ്രണയത്തിനു വേണ്ടി തന്റെ ജീവിതവും ഒരു നല്ല ക്രിക്കറ്റര്‍ ആകണമെന്നുള്ള അതിയായ ആഗ്രഹവും അവന്റെ സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന പൂര്‍ണ്ണ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മജിലി എന്ന 2019 ല്‍ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തില്‍ പറയുന്നത്. അവന് നേരിടേണ്ടി വന്നത് വലിയ ദുരന്തങ്ങളായിരുന്നു, എല്ലാം എല്ലാം ആയിരുന്നതെല്ലാം അവന് നഷ്ടപ്പെട്ടു പോകുകയും അത് മൂലം ഉണ്ടായ ഷോക്കില്‍ അവന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു, അവനെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരുവാന്‍ അവന്റെ അച്ഛന്റേയും കൂട്ടുകാരുടെയും ഭാര്യയുടെയും ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്‍റെ ബാക്കി ഭാഗം മുന്നോട്ടു പോകുന്നത്. വളരെ നല്ല ഒരു പ്രണയകഥയും അതു പോലെ തന്നെ ഒരു ഇമോഷണല്‍ കുടുംബ കഥയുമാണ് ഈ ചിത്രം.
സെന്റിമെന്റ്സിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പാട്ടിനും തമാശക്കും ആക്ഷനും എല്ലാം തുല്യ പ്രാധാന്യമാണ് സംവിധായകന്‍ കൊടുത്തിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന നല്ല ഒരു സിനിമയാണ് മജിലി.