എം-സോണ്‍ റിലീസ് – 1963
ഭാഷ | തെലുഗു |
സംവിധാനം | Ritesh Rana |
പരിഭാഷ | സാമിർ |
ജോണർ | കോമഡി, ക്രൈം, ത്രില്ലർ |
ത്രില്ലർ എലമെന്റ്സും ഹ്യൂമറും പെർഫക്റ്റ്ലി ബ്ലെന്റ് ചെയ്തെടുത്ത ഒരു മികച്ച എന്റർടൈനറാണ് മത്തു വദലരാ. 2019 ന്റെ അവസാനത്തോടെ ഇറങ്ങിയ ഈ ചിത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ്ഓഫീസിൽമികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത ഒരു ചിത്രമാണ്.
നിസ്സാര ശമ്പളത്തിന് വേണ്ടി ഡെലിവറി ബോയ്സ് ആയി ജോലി ചെയ്യുന്ന രണ്ട് സുഹൃത്തുക്കൾ, കൂടുതൽ പണത്തിന് വേണ്ടി ചെയ്യുന്ന ജോലിയിൽ ഒരു ഫ്രോഡ് പണി ചെയ്യുന്നു. പ്രധാന കഥാപാത്രമായ ബാബു ഡെലിവറിയിൽ ചെയ്യുന്ന കള്ളത്തരം പിടിക്കപ്പെടുന്നു. തുടർന്ന് നടക്കുന്ന പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയും ചെയ്യുകയാണ്.
രണ്ടാം പകുതിയോടെ ചിത്രം കുറച്ചുകൂടി സീരിയസ് ട്രാക്കിൽ മുന്നോട്ട് പോകുന്നു. ചിത്രത്തിലെ സീരിയസ് സീനുകളുൾപ്പെടെയുള്ള ഭാഗങ്ങളിൽ ഹ്യൂമർ നില നിർത്തി മുന്നോട്ട് പോകുന്നതിനാൽ ഒട്ടും തന്നെ ബോറടിയില്ലാതെ കാണാൻ സാധിക്കുന്നുണ്ട്.
ഇപ്പോൾ തെലുഗു ഇൻഡസ്ട്രിയിൽ നിന്ന് ഒരുപാട് മികച്ച ത്രില്ലർ സിനിമകൾ വരുന്നുണ്ടെങ്കിലും ഈ സിനിമയുടെ പ്ലോട്ട് വളരെ വ്യത്യസ്തമാണ്. Drug Abuse നെ കുറിച്ച് ഒരുപാട് സിനിമകൾ ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിൽ പോലും അതൊക്കെ മദ്യപാനത്തെയോ അല്ലെങ്കിൽ കഞ്ചാവിനെ പറ്റിയോ ആയിരിക്കും. അതിന് മുകളിലുള്ള LSD, മെത്തം ഫെറ്റമിൻ പോലുള്ള ഡ്രഗ്സിനെ പറ്റി അധികം സിനിമയിലും സംസാരിച്ചു കണ്ടിട്ടില്ല. നവാഗത സംവിധായകനായ റിതേഷ് റാണ ഈ സിനിമയെടുത്തിരിക്കുന്ന വിധം is simply amazing. ഏതൊരു സിനിമാപ്രേമിയെയും ഒട്ടും നിരാശപ്പെടുത്താത്ത ഒരു സിനിമാ അനുഭവം തന്നെയാണ് മത്തു വദലരാ