Oh! Baby
ഓ! ബേബി (2019)

എംസോൺ റിലീസ് – 1267

Download

1029 Downloads

IMDb

7.3/10

Movie

N/A

ഇതൊരു സൗത്ത് കൊറിയന്‍ സിനിമയായ മിസ് ഗ്രാനിയുടെ റീമേക്ക് ആണ്.

നന്ദിനി റെഡ്ഡിയാണ് 2019 ല്‍ ഈ സിനിമ തെലുഗില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ പ്രധാന കഥാപാത്രം ആയ ബേബിയെ അവതരിപ്പിച്ചിരിക്കുന്നത് രണ്ടു താരങ്ങളാണ്, സാമന്തയും, ഐശ്വര്യയും.

ജീവിതത്തില്‍ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിട്ടും ഒന്നും ആകാന്‍ കഴിയാതെപോയ ഒരു 70 വയസ്സുകാരിക്ക് 24 കാരിയായി മാറാനുള്ള വരം കിട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.

റീമേക്ക് സിനിമകളില്‍ എപ്പോഴും കാണുന്ന ഒരു പ്രവണതയാണ് ഒരു കിടിലന്‍ തീം അവിടെ നിന്നും എടുത്ത് അതിന്‍റെ ഇമോഷന്‍സിനോട് നീതി കാണിക്കാതെ കുറെ അനാവശ്യ കോമഡികളും മസാലയും ചേര്‍ത്ത് എടുക്കുന്നത്, എന്നാല്‍ അവിടെയാണ് ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നത്. വളരെ രസകരമായ ഒരു തീം എടുത്ത് കുറെ നല്ല കഥാപാത്രങ്ങളെ കൊണ്ടു വന്ന് നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നൊമ്പരപ്പെടുത്താനും ഈ സിനിമക്ക് സാധിക്കുന്നുണ്ട്. മൊത്തത്തില്‍ ഒരു നല്ല ഫാന്റസി – കോമഡി – ഡ്രാമ സിനിമ. കുറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വളരെ നന്നായിട്ട് ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാണിത്.

NB: ഈ സിനിമയുടെ മലയാളം ഡബ്ബ് ഉണ്ടെങ്കിലും ഒറിജിനല്‍ വേര്‍ഷനേക്കാളും 18 മിനിട്ടോളം ദൈർഘ്യം കുറവാണ്. മലയാളം ഡബ്ബില്‍ ഇല്ലാത്ത വളരെ നല്ല ഒരുപാട് സീനുകൾ നിങ്ങള്‍ക്ക് ഇതിന്‍റെ ഒറിജിനല്‍ വേര്‍ഷന്‍ ആയ തെലുഗുവില്‍ ആസ്വദിക്കാന്‍ കഴിയും.

കടപ്പാട് : Mohith. P.S