എം-സോണ്‍ റിലീസ് – 956
ഭാഷ | തെലുഗു |
സംവിധാനം | Sukumar |
പരിഭാഷ | ഷാൻ ഫ്രാൻസിസ് |
ജോണർ | ആക്ഷൻ, ഡ്രാമ |
ബാഹുബലിക്കു ശേഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമ.
സുകുമാര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത നായകന് സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്ത തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ.
1980 കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രമാണ് രംഗസ്ഥലം.
ചിട്ടിബാബൂ (രാം ചരണ്‍) ശരിക്കു ചെവി കേള്‍ക്കാന്‍ കഴിവില്ലാത്ത ശുദ്ധനും നിഷ്കളങ്കനുമായ പയ്യനാണ്. രംഗസ്ഥലം ഗ്രാമത്തിലുള്ള എല്ലാവരുടെയും കൃഷിയിടങ്ങളില്‍ മോട്ടറു വെച്ച് വെള്ളം അടിച്ചുകൊടുക്കുന്ന ജോലിയാണ് അവന്. അച്ഛന്‍, അമ്മ, ജ്യേഷ്ഠൻ, അനിയത്തി എന്നിവരടങ്ങുന്നതാണ് അവന്‍റെ കുടുംബം. 30 വര്‍ഷമായി പ്രസിഡന്റ് സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാതെ പാവപ്പെട്ട ഗ്രാമീണരെ തന്റെ ചൊല്‍പ്പടിക്കു നിര്‍ത്തുകയും, അവരുടെ ഭൂമി മുഴുവന്‍ പിടിച്ചെടുക്കുകയും, അയാള്‍ക്ക് എതിരു നില്‍ക്കുന്നവരെ എന്തും ചെയ്യാന്‍ മടിക്കാത്തവനുമാണ് ആ ഗ്രാമത്തിലെ പ്രസിഡന്റ് (ജഗപതി ബാബു).
പ്രസിഡന്റിന്‍റെ അക്രമങ്ങള്‍ക്കും അനീതിക്കും എതിരായി ദക്ഷിണാമൂര്‍ത്തി (പ്രകാശ് രാജ്) എന്ന എം എൽ എ യുടെ സപ്പോര്‍ട്ടോടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ദുബായിയില്‍ നിന്നും ലീവിനു വന്ന ചിട്ടിബാബുവിന്‍റെ ജ്യേഷ്ഠൻ കുമാര്‍ബാബു (ആദി പിനി ഷെട്ടി) നോമിനേഷന്‍ കൊടുക്കുന്നു. തന്‍റെ ജ്യേഷ്ഠന്‍റെ ജീവനു ഭീഷണിയുണ്ടെന്നു മനസ്സിലാക്കുന്ന ചിട്ടിബാബു ജ്യേഷ്ഠന്‍റെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുക്കുന്നു. തന്‍റെ ജ്യേഷ്ഠന്‍റെ ജീവന്‍ സംരക്ഷിക്കാന്‍ പ്രസിഡന്റിനെതിരായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.