എംസോൺ റിലീസ് – 3444

സുര്യ (നാനി) ഒരു എൽഐസി ഏജന്റാണ്. സൂര്യക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രശ്നമുണ്ട്. “ശനിയാഴ്ച മാത്രമേ ദേഷ്യം കാണിക്കൂ” എന്ന അമ്മക്ക് നൽകിയ വാഗ്ദാനത്തോടെ ജീവിതത്തെ സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് സുര്യ.
ക്രൂരനായ പൊലീസ് ഓഫീസറായ ദയ (എസ്.ജെ. സൂര്യ) സോകുലപാലം എന്ന ഗ്രാമത്തിൽ ഭീകരത നിറച്ചപ്പോൾ അവർക്ക് വേണ്ടി നീതി തേടാൻ സൂര്യ നിർബന്ധിതനാകുന്നു. അവന്റെ ഈ യാത്രയിൽ കോൺസ്റ്റബിൾ ചാരുലതയും (പ്രിയങ്ക മോഹൻ) കൂടെയുണ്ട്. ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന ഒരു ഗ്രാമത്തിൽ, തന്റെ ശനിയാഴ്ചയാൽ മാറ്റം കൊണ്ടുവരാനുള്ള സുര്യയുടെ ശ്രമമാണ് “ സരിപോദാ ശനിവാരം”.