The Ghazi Attack
ദി ഗാസി അറ്റാക്ക് (2017)

എംസോൺ റിലീസ് – 1784

Download

8000 Downloads

IMDb

7.5/10

Movie

N/A

1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവുമായി ബന്ധപ്പെട്ടു നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ‘ദ ഗാസി അറ്റാക്ക്’. തെലുഗു, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കപ്പെട്ട ഈ സിനിമ ഇന്ത്യയിലെ ആദ്യ നാവിക യുദ്ധ ചിത്രമാണ്. പാക് മുങ്ങിക്കപ്പലായ ഗാസി വിശാഖപട്ടണം തീരത്തിനരികെ തകർക്കപ്പെട്ടതിന്റെ നിഗൂഢതകളിലേയ്ക്കാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ച 1971ലെ യുദ്ധം ആരംഭിക്കുന്ന ദിവസം അവസാനിക്കുന്ന കഥ ഇന്ത്യൻ നാവികസൈനികരുടെ ധീരതയെ അനുഭവവേദ്യമാക്കുന്നു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു പോരാട്ടമാണ് ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ഇന്ത്യൻ മുങ്ങിക്കപ്പലായ S 21ലെ സൈനികരായി Kay Kay Menon, Rana Daggubatti, Atul Kulkarni എന്നിവർ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം 2018ൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും കരസ്ഥമാക്കി.