V
വി (2020)

എംസോൺ റിലീസ് – 2040

ഭാഷ: തെലുഗു
സംവിധാനം: Mohana Krishna Indraganti
പരിഭാഷ: സാമിർ
ജോണർ: ആക്ഷൻ, ത്രില്ലർ
Subtitle

11560 Downloads

IMDb

6.8/10

നാനി, സുധീർ ബാബു, നിവേദ തോമസ്, അതിഥി റാവു, വെന്നല കിഷോർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത്, മോഹന കൃഷ്ണയുടെ സംവിധാനത്തിൽ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് “V”

DCP ആദിത്യ പേരുകേട്ട ഒരു പോലീസുദ്യോഗസ്ഥനാണ്. പ്രസാദ് എന്ന ഒരു പോലീസുകാരൻ കൊല്ലപ്പെടുന്നു. കില്ലർ ആദിത്യയെ വെല്ലുവിളിച്ചു കൊണ്ട് ശവശരീരത്തിൽ ഒരു കുറിപ്പെഴുതി വെക്കുന്നു. തുടർന്ന് ആദിത്യയും കില്ലറും തമ്മിൽ നടക്കുന്ന ഒരു ക്യറ്റ് & മൗസ് ഗെയിം ആണ് സിനിമ. നാനിയാണ് സൈക്കോ കില്ലറായി എത്തിയിരിക്കുന്നത്. സിനിമയുടെ മേക്കിങ്ങും ടെക്നിക്കൽ കാര്യങ്ങളും എടുത്തുപറയേണ്ടതാണ്. ആക്ഷൻ രംഗങ്ങളും ഗാനങ്ങളും നന്നായിരുന്നു. കഥയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും മേക്കിങ് ക്വാളിറ്റി കൊണ്ടും ടെക്നിക്കൽ വശങ്ങൾ കൊണ്ടും മുന്നിട്ട് നിൽക്കുന്നു. സിനിമ മൊത്തം ഒരു ‘നാനി ഷോ’ എന്ന് പറയാം. നാനിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള വൺ മാൻ ഷോ കാണാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി കാണാം.