Coming Soon
കമിംഗ് സൂൺ (2008)
എംസോൺ റിലീസ് – 1802
ഭാഷ: | തായ് |
സംവിധാനം: | Sophon Sakdaphisit |
പരിഭാഷ: | നിസാം കെ.എൽ |
ജോണർ: | ഹൊറർ, ത്രില്ലർ |
Sopon Sukdapisitന്റെ സംവിധാനത്തിൽ 2008ൽ റിലീസായ തായ് ഹൊറർ, ത്രില്ലർ സിനിമയാണ് കമിംഗ് സൂൺ.
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി പുതിയ ഒരു പ്രേതസിനിമ റിലീസ് ആവുകയും അത് കണ്ടതിനുശേഷം തീയറ്ററിലെ ജോലിക്കാരനായ നായകൻ അതിലെ പ്രേതത്തെ പലപ്പോഴായി കാണുകയും ചെയ്യുന്നു. എന്നാൽ തനിക്കു മാത്രമല്ല ഈ അനുഭവം എന്ന മനസ്സിലാകുന്നതോടകൂടി നായകനും കാമുകിയും ഇതിന്റെ ചുരുളഴിക്കാൻ ഇറങ്ങുന്നു.
സാധാരണ ക്ലീഷേ പ്രേതസിനിമകളെപോലെയല്ലാതെ ട്വിസ്റ്റും ത്രില്ലിംഗ് എലമെന്റ്സുമായി ഒരു പുതുമ അവകാശപ്പെടാനുള്ള ചിത്രം തന്നെയാണ് കമിംഗ് സൂൺ.