Homestay
ഹോംസ്‌റ്റേ (2018)

എംസോൺ റിലീസ് – 1452

ഭാഷ: തായ്
സംവിധാനം: Parkpoom Wongpoom
പരിഭാഷ: ശിവരാജ്
ജോണർ: ഡ്രാമ, ഫാന്റസി, ത്രില്ലർ
Download

2004 Downloads

IMDb

7.1/10

Movie

N/A

“Colourful” എന്ന ജാപ്പനീസ് നോവലിനെ അടിസ്ഥാനമാക്കി 2018ൽ ഇറങ്ങിയ ത്രില്ലർ ഫാന്റസി ജോണറിൽ പെടുന്ന തായ് മൂവിയാണ് ഹോംസ്റ്റേ.

ആത്മഹത്യ ചെയ്ത ‘മിൻ’ എന്ന വിദ്യാർത്ഥിയുടെ ശരീരത്തിലേക്ക് വരുന്ന ഒരു ആത്മാവിലൂടെയാണ് കഥ തുടങ്ങുന്നത്. മിൻ ആത്മഹത്യ ചെയ്തതിനുള്ള കാരണം കണ്ടുപിടിക്കാൻ ‘ഗാർഡിയൻ'(ദൈവം?) ആ ആത്മാവിന് 100 ദിവസം സമയം കൊടുക്കുന്നു. മിന്നിന്റെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും അനുഭവിച്ചുകൊണ്ട്, ആത്മഹത്യയുടെ കാരണം തേടി ആ ആത്മാവ് നടത്തുന്ന 100 ദിവസത്തെ യാത്രയാണ് ഈ സിനിമ.