Manta Ray
മാന്റ റേ (2018)

എംസോൺ റിലീസ് – 2685

ഭാഷ: തായ്
സംവിധാനം: Phuttiphong Aroonpheng
പരിഭാഷ: നിസാം കെ.എൽ
ജോണർ: ഡ്രാമ
Download

1020 Downloads

IMDb

6.8/10

Movie

N/A

Phuttiphong Aroonphengന്റെ സംവിധാനത്തിൽ 2019ൽ റിലീസായ തായ് ചിത്രമാണ് മാന്റ റേ. ഒരുപാട് രോഹിങ്ക്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചിട്ടുള്ള കടലിനോട് ചേർന്നുള്ള തായ്ലാന്റിലെ ഒരു ചെറിയ പട്ടണത്തിൽ ഒരു ദിവസം ഒരു മീൻപിടുത്തക്കാരൻ ഒരാളെ അബോധാവസ്ഥയിൽ കാട്ടിൽ വച്ച് കാണുന്നു. ഊമയായ അയാളെ രക്ഷിക്കുകയും സ്വന്തം വീട്ടിൽ അഭയം നൽകുകയും തൊങ്ചായ് എന്ന് പേരുനൽകി സ്വന്തം സുഹൃത്തെന്ന പോലെ പരിപാലിക്കുകയും ചെയ്യുന്നു. എന്നാലൊരു ദിവസം മീൻപിടുത്തകാരനെ കാണാതാകുന്നതോടെ തൊങ്ചായ് പതിയെ അയാളുടെ ജീവിതം തന്റേതാക്കുകയാണ്…

മികച്ച സിനിമക്കും ഡയറക്ടർക്കും ഉൾപ്പടെ ഒരുപാട് അവാർഡുകൾ ചിത്രം നേടുകയുണ്ടായി.