എം-സോണ് റിലീസ് – 739

ഭാഷ | തായ് |
സംവിധാനം | Nonzee Nimibutr |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | Drama |
ഈ ലോകത്തിലെ ഒന്നും തന്നെ ആരുടെയും സ്വന്തമല്ല. ഇന്ന് നീ നേടിയ നിന്റെ നേട്ടങ്ങളൊക്കെയും നാളെ തിരികെ നൽകേണ്ടതാണ് അല്ലെങ്കിൽ അതുപേക്ഷിച്ച് തിരിച്ച് പോകേണ്ടവനാണ് നീ. തന്റെ സഹോദരി ട്രെയിൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് അവരുടെ വീട്ടിലേക്ക് വരുന്ന സഹോദരൻ ബുദ്ധസന്യാസിയെ ചുറ്റിപറ്റിയാണ് ഈ സിനിമ. അദ്ദേഹത്തിന് സ്വീകരിക്കേണ്ടി വരുന്ന പുതിയ ജീവിതം. ഒട്ടും എളുപ്പമല്ലായിരുന്നിട്ട് കൂടി ആധുനികലോകവുമായി പൊരുത്തപ്പെടാൻ അയാൾ നിർബന്ധിതനാകുന്നു. ഓർക്കുക അയാൾ ഒരു ബുദ്ധസന്യാസിയാണ്. ശേഷം ഒരു പെൺകുട്ടിയോട് അടുപ്പം തോന്നുന്നു. തന്റെ പെങ്ങളുടെ മകളെ ഡിവോഴ്സ് ആയി കഴിയുന്ന പിതാവിലേക്ക് കൊണ്ടുചെല്ലുന്നു. അങ്ങനെ അയാൾ സ്വന്തമെന്ന് കരുതിയിരുന്നവരേ മനസില്ലാമനസോടെ ഉപേക്ഷിക്കേണ്ടി വരുന്നു.