Slice
സ്ലൈസ് (2009)

എംസോൺ റിലീസ് – 1425

Download

5485 Downloads

IMDb

6.8/10

Movie

N/A

ഒരു സീരിയൽ കില്ലർ, സമ്പന്നരെയും സമൂഹത്തിലെ സ്വാധീനമുള്ളവരെയും വധിച്ച് അവരുടെ ഛേദിച്ച ശരീരഭാഗങ്ങള്‍ തായ്‌ലാൻഡിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ വലിച്ചെറിയുന്നു. കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുന്നില്ല. മന്ത്രിയുടെ മകനെയും വധിക്കുന്നതോടെ 15 ദിവസത്തിനുള്ളിൽ കുറ്റവാളിയെ കണ്ടെത്താന്‍ അന്ത്യശാസനം ലഭിക്കുന്നു. ജയിലിൽ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വാടകഗുണ്ടയായ തായ്, കുട്ടിക്കാലം മുതൽ തന്‍റെ സുഹൃത്തായ നോയിയാണ് കൊലയാളിയെന്ന് സംശയിക്കുന്നതായി അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ കൊലയാളിയെ കണ്ടെത്താന്‍ തായ് യുടെ സഹായം തേടുന്നു. തന്‍റെ പഴയ സുഹൃത്തിനെക്കുറിച്ചുള്ള സൂചനകൾക്കായി തായ്, സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. തങ്ങളുടെ ബാല്യകാലവും പ്രശ്നക്കാരായ ചങ്ങാതിമാരുമായുള്ള സംഭവങ്ങളും ഇഴചേര്‍ന്ന ഓര്‍മ്മകളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന തായ്ക്ക് അപ്രതീക്ഷിതമായി ഒരു ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു.