The Legend of Muay Thai: 9 Satra
ദി ലെജൻഡ് ഓഫ് മുയെ തായ്: 9 സത്ര (2018)

എംസോൺ റിലീസ് – 2750

Download

2964 Downloads

IMDb

7.3/10

Movie

N/A

തായ്‌ലൻഡ് എന്ന് കേട്ടാൽ ആദ്യം ഏവരുടെയും മനസ്സിലേക്ക് വരുന്നത് “മുയെ തായ്” എന്ന അവരുടെ തനത് ആയോധന കല ആയിരിക്കും. തായ് സിനിമകളിൽ പൊതുവെ കാണപ്പെടാത്ത ഒരു ജോണർ ആണ് അനിമേഷൻ സിനിമകൾ. മുയെ തായ് കലയെ മുൻനിർത്തി അനിമേ-ഫാന്റസി വിഭാഗത്തിൽ 2018-ൽ പുറത്തിറങ്ങിയ തീർത്തും അണ്ടർറേറ്റഡ് ആയ ഒരു കിടിലൻ ആക്ഷൻ മൂവിയാണ് “ദി ലെജൻഡ് ഓഫ് മുയെ തായ്: 9 സത്ര“.

ഹിന്ദുപുരാണത്തിന്റെ അടയാളങ്ങൾ തായ്പുരണത്തിൽ വേണ്ടുവോളം ഉണ്ട്. ഈ സിനിമയിലും അത്തരം കാഴ്ചകൾ നമുക്ക് കാണുവാൻ സാധിക്കും.

കിരിക്കാന്റിന്റെ രാജാവാണ് “യക്ഷ കുല”ത്തിൽ പെട്ട “ദേഹയക്സ” എന്ന അസുരൻ. അയാൾ തന്റെ രാക്ഷസ പടയുമായി തായ് ദേശം കീഴടക്കി ഭരിക്കുകയാണ്. രാജകുടുംബവും മറ്റ് പ്രമുഖരുമെല്ലാം തടവിലാണ്. ജനങ്ങളെയെല്ലാം ദേഹയക്സ തന്റെ അടിമകളാക്കി വച്ചിരിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു വൃദ്ധ പ്രവാചകൻ “ശുഭമുഹൂർത്തത്തിൽ ജനിച്ച, മുഅയ് തായ് കല അറിയുന്ന ഒരു യുവാവ് ‘സത്രാവുഡ്’ എന്ന ദിവ്യായുധം കൊണ്ട് ദേഹയക്സയുടെ ദുർഭരണത്തിന് അറുതി വരുത്തുമെന്ന്” പ്രവചിക്കുന്നു. ഇതേതുടർന്ന് ദേഹയക്സ എല്ലാ മുയെ തായ് വിദ്യാലയങ്ങളും നശിപ്പിക്കുകയും ആയോധനകല അറിയുന്നവരെ തടവിലാക്കുകയും കൊലപ്പെടുത്തുകയും, ദിവ്യായുധമായ “സത്ര” കണ്ടെത്തി നിധി കലവറയിൽ പൂട്ടിവെക്കുകയും ചെയ്യുന്നു. ഇതുമനസ്സിലാക്കിയ “റാമതേപ് നക്കോണിലെ” സൈന്യാധിപനായ “പാൻ” കലവറയിൽ ഒളിച്ചുകടന്ന് ‘സത്ര’ മോഷ്ടിക്കുകയും, കൈക്കുഞ്ഞായ “ഓട്ട്” നോടൊപ്പം, യക്ഷന്മാരുടെ കണ്ണെത്താ ദൂരത്തേക്ക് രക്ഷപ്പെടുന്നു. ഇത്രയുമാണ് കഥയുടെ തുടക്കം. വർഷങ്ങൾക്ക് ശേഷം, പഴയ പ്രവചനം സാധ്യമാക്കുന്നതിനായി, ദിവ്യായുധമായ ‘സത്ര’, തടവറയിൽ കഴിയുന്ന രാജകുമാരന്റെ കൈയിൽ എത്തിക്കുന്നതിനായി യുവാവായ ‘ഓട്ട്’, റാമതേപ് നക്കോണിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്.

ചടുലമായ മുയെ തായ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. മനോഹരമായ വിഷ്വൽസും ബിജിഎമ്മും ഒരുപിടി നല്ല കഥാപാത്രങ്ങളും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

2019ലെ തായ്‌ലൻഡ് നാഷ്ണൽ ഫിലിം അസോസിയേഷന്റെ ‘ബെസ്റ്റ് ഒർജിനൽ സ്‌കോർ’ ഉം ‘ബെസ്റ്റ് സൗണ്ട് മിക്സിങ്’ അവാർഡും, 2019ലെ Nine Entertainment Awardലെ “ഫിലിം ഓഫ് ദ ഇയർ” അവാർഡും ഈ ചിത്രം കരസ്ഥമാക്കി.