The Medium
ദി മീഡിയം (2021)

എംസോൺ റിലീസ് – 2965

ഭാഷ: തായ്
സംവിധാനം: Banjong Pisanthanakun
പരിഭാഷ: നിബിൻ ജിൻസി സാവിയ
ജോണർ: ഹൊറർ
Download

13909 Downloads

IMDb

6.5/10

Movie

N/A

“ഷട്ടർ”, “പീ മാക് (2013)” എന്നീ പ്രശസ്ത സിനിമകളുടെ സംവിധായകനായ Banjong Pisanthanakun ഡയറക്ട് ചെയ്ത്, “ദി വെയിലിംഗ് (2016) എന്ന സിനിമയുടെ സംവിധായകനായ Na Hong-Jin കോ-റൈറ്ററായും പ്രൊഡ്യൂസറായും, 2021ൽ തായ്‌ലൻഡിൽ പുറത്തിറക്കിയ ഒരു തായ് ഹൊറർ ത്രില്ലർ മൂവിയാണ് “ദി മീഡിയം“.
വടക്കുകിഴക്കൻ തായ്‌ലൻഡിലെ ജനങ്ങൾ ആരാധിച്ചു പോരുന്ന ഒരു പൂർവ്വിക ദൈവമാണ് “ബയാൻ”.

ആ പ്രദേശത്തെ ചില പ്രത്യേക കുടുംബത്തിലെ സ്ത്രീകളെ ഒരു മീഡിയമായി ഉപയോഗിച്ചാണ് ബയാൻ വിശ്വാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
അങ്ങനെ ബയാൻ മീഡിയം ആക്കുന്നവർ “ഷമാൻ” എന്നാണ് അറിയപ്പെടുന്നത്.
ഇത്തരം ഷമാന്മാരുടെ ജീവിതം പകർത്താനായി 2018ൽ ഒരു ഡോക്യുമെന്ററി ടീം ഇസാൻ പ്രദേശത്തേക്ക് യാത്ര തിരിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്.
നിം എന്ന ഷമാന്റെ ജീവിതം പകർത്താൻ തീരുമാനിക്കുന്ന അവർക്ക് അടുത്ത് തന്നെ നിമ്മിന്റെ അനന്തിരവളായ മിന്നിലേക്കും ബയാന്റെ ആത്മാവ് പ്രവേശിക്കാൻ പോകുന്നു എന്ന ഒരു സൂചന കിട്ടുന്നു, അതൊരു അവസരമായി കണ്ട അവർ ക്യാമറ, തുടർന്ന് മിന്നിലേക്കും അവളുടെ കുടുംബത്തിലേക്കും തിരിക്കുകയാണ്.
എന്നാൽ ഇത്തവണ മിന്നിലേക്ക് പ്രവേശിക്കുന്നത് ശരിക്കും ബയാന്റെ ആത്മാവ് തന്നെയാണോ… അതോ മറ്റെന്തെങ്കിലുമാണോ… !! ബാക്കി കണ്ട് തന്നെ അറിയുക…
ഒട്ടൊരു സ്ലോ പെയ്സ്ഡായ ആദ്യ പകുതിയും ശരിക്കും ഞെട്ടിതരിപ്പിക്കുന്ന രണ്ടാം പകുതിയുമാണ് ഏറെക്കുറെ പൂർണ്ണമായും ഡോക്യുമെന്ററി ടൈപ്പിൽ പകർത്തിയിട്ടുള്ള ഈ ചിത്രത്തിനുള്ളത്.

ഒരുപാട് വയലൻസും, ഹൊറർ സീനുകളും ഉൾപ്പെടുന്ന ഈ 18+ മൂവിയുടെ പ്രധാന നട്ടെല്ല് എന്ന് പറയാവുന്നത്, അഭിനേതാക്കളുടെ മികച്ച അഭിനയത്തിനും ഹൗണ്ടിങ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനും പുറമേ, ഇതിന്റെ സ്റ്റോറി തന്നെയാണ്…
എന്നാൽ അത് പൂർണ്ണമായും മനസ്സിലാവണമെങ്കിൽ നിങ്ങളിത് ആദ്യ തവണ ക്ഷമയോടെ ഇരുന്ന് കാണുകയോ അല്ലെങ്കിൽ രണ്ട് തവണ കണ്ട് നോക്കുകയോ തന്നെ ചെയ്യുക.
കാരണം രണ്ടാം കാഴ്ചയിൽ മാത്രമാവും ഒരുപക്ഷെ ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഓരോ മൈന്യൂട്ട് സംഗതികൾക്കും കഥയിലുള്ള കണക്‌ഷൻ നമുക്ക് മനസ്സിലാവുക.

പരിധിക്കും അപ്പുറമുള്ള അറപ്പുളവാക്കുന്ന/ഭയാനക രംഗങ്ങൾ ഉള്ളത് കൊണ്ട്‌ തന്നെ പ്രായപൂർത്തിയാവാത്തവർക്കും ഫാമിലി പ്രേക്ഷകർക്കും ഈ മൂവി സജസ്റ്റ് ചെയ്യുന്നില്ല.