The Whole Truth
ദി ഹോൾ ട്രൂത്ത് (2021)

എംസോൺ റിലീസ് – 2973

ഭാഷ: തായ്
സംവിധാനം: Wisit Sasanatieng
പരിഭാഷ: വിഷ് ആസാദ്
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
Download

3202 Downloads

IMDb

5.2/10

Wisit Sasanatieng ന്റെ സംവിധാനത്തിൽ Sompob Benjathikul, Sadanont Durongkaweroj ,Steven Isarapong എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച്, 2021 ൽ നെറ്റ്ഫ്ലിക്സിൽ റിലീസായ തായ് ചിത്രമാണ് ദി ഹോൾ ട്രൂത്ത്.

അമ്മയ്ക്കൊപ്പമാണ് വിദ്യാർത്ഥികളായ പിമ്മും സഹോദരൻ ഫട്ടും കഴിഞ്ഞിരുന്നത്.
ഒരിക്കല്‍ വലിയൊരു അപകടത്തില്‍ അമ്മ ആശുപത്രിയിലായതിനെ തുടര്‍ന്ന് പിമ്മിനും ഫട്ടിനും തങ്ങളുടെ ജീവിതത്തില്‍ ആദ്യമായി കാണുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് പോകേണ്ടി വരുന്നു.. എന്നാൽ അവിടെയെത്തിയ അവര്‍ക്ക് വിചിത്രമായ പല പ്രശ്നങ്ങളും അഭിമുഖിക്കേണ്ടി വരുന്നു. ഒരു ഘട്ടത്തിൽ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും ആണോന്നുപോലും അവര്‍ക്ക് സംശയിക്കേണ്ടി വരുന്നു.

എന്താണ് അവര്‍ക്ക് അവിടെ നേരിടേണ്ടി വന്നത്? ആരായിരുന്നു അവരെ കൂട്ടിക്കൊണ്ടുപോയത്?
അതിന്റെയെല്ലാം പിറകിലെ രഹസ്യമെന്താണ്? അതൊക്കെയാണ് ഈ ഹൊറർ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ചുരുളഴിയുന്നത്.