Clair Obscur
ക്ലെയർ ഒബ്സ്ക്യൂർ (2016)

എംസോൺ റിലീസ് – 647

ഭാഷ: ടർക്കിഷ്
സംവിധാനം: Yesim Ustaoglu
പരിഭാഷ: അഖില പ്രേമചന്ദ്രൻ
ജോണർ: ഡ്രാമ
Subtitle

572 Downloads

IMDb

6.5/10

Movie

N/A

വിദ്യാസമ്പന്നയും സ്വന്തം കാലിൽ നിക്കുന്നവളുമായ പെണ്ണിനും, സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതിയല്ലാത്ത പെണ്ണിനും നമ്മുടെ ഈ ലോകത്ത് നേരിടേണ്ടിവരുന്നത് ഒരേതരം അടിച്ചമർത്തലുകളാണ്. അതിൽ വിങ്ങിപ്പൊട്ടുന്ന, രോഷംകൊള്ളുന്ന പെണ്ണിന്റെ നിരാശയും വെറുപ്പും പല രീതിയിൽ പുറത്തുവരാം. കുട്ടിത്തം മാറാത്ത എൽമാസും, സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്ന പ്രതീതി നൽകുന്ന ഷെഹ്നാസും ഒന്നാകുന്നത് അവിടെയാണ്.
അവളറിയാതെ വലിയ ഒരു ദുരന്തത്തിന്റെ നടുവിലാകുന്ന എൽമാസ്. ചെറുപ്രായത്തിൽ വീട്ടുകാർ കെട്ടിച്ചുവിട്ട് ഭാരമൊഴിച്ചു. പിന്നീട് ആ ജീവിതം അവളെകൊണ്ടെത്തിക്കുന്ന ഭ്രാന്തുപിടിപ്പിക്കുന്ന യാതന. ഇതിൽനിന്നെല്ലാം അവളെ രക്ഷിക്കുമെന്ന് നമ്മൾ കരുതുന്ന മനഃശാസ്ത്രജ്ഞ ഷെഹ്നാസിന്റെ ജീവിതവും മറ്റൊന്നല്ല. കടലോളം ആഴമുള്ള, ആഴിയോളം മുഖങ്ങളുള്ള സ്ത്രീ വികാരത്തെ എന്നാണ് സമൂഹം, തിരിച്ചറിയുക? ബഹുമാനിക്കാൻ ശീലിക്കുക.