Dabbe 5: Curse of the Jinn
ദബ്ബെ 5: കഴ്സ് ഓഫ് ദ ജിൻ (2014)

എംസോൺ റിലീസ് – 2687

Download

6650 Downloads

IMDb

5.9/10

ഹസൻ കരജദയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബ്ബെഎന്ന ഹൊറർ സീരീസിലെ അഞ്ചാം ഭാഗമാണ്, സെഹ്‌ർ-ഇ-ജിൻ അഥവാ കഴ്സ് ഓഫ് ദ ജിൻ. അതിമാനുഷികമായ പ്രമേയത്തിൽ ജിന്നുകളുടെ ഭീകരകഥകൾ കോർത്തിണക്കിയിട്ടുള്ള സിനിമാസീരീസാണ് ദബ്ബെ. ഈ അഞ്ചാം ഭാഗവും വ്യത്യസ്തമല്ല. പക്ഷേ ആദ്യാവസാനം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിൽ മറ്റ് ഭാഗങ്ങളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു “സെഹ്‌ർ-ഇ-ജിൻ”.

ഉമർ-ദിലിക് ദമ്പതികളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുറച്ച് ജിന്നുകൾ കടന്നുവരുന്നതും അവരെ ഒഴിപ്പിക്കുന്നതിനായി ഒരാളുടെ സഹായം തേടുന്നതും പിന്നീട് സംഭവിക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. ജിന്നുകൾ വേട്ടയാടിയതിന് പിന്നിലെ ദുരൂഹതയും തുടർന്ന് വരുന്ന നിമിഷങ്ങളും ഏത് കഠിനഹൃദയരെയും ഞെട്ടിപ്പിക്കുമെന്ന് ഉറപ്പാണ്.