Eksi Elmalar
എക്സി എൽമാർ (2016)

എംസോൺ റിലീസ് – 1638

Subtitle

6430 Downloads

IMDb

7.1/10

Movie

N/A

ഇത്‌ മേയറുടെ തോട്ടമാണ്. മേയറുടെ തോട്ടത്തിൽ കയറിയാൽ ഒരുപാട് കാഴ്ചകൾ കാണാം. മേയറുടെ സുന്ദരികളായ മൂന്ന് പെണ്മക്കൾ, അവരെ വളയ്ക്കാൻ നടക്കുന്ന മറ്റ് മൂന്ന് സുന്ദരന്മാർ. മക്കളുടെ എല്ലാ കാര്യങ്ങൾക്കും കൂട്ട് നിൽക്കുന്ന (പാട്നർ ഇൻ ക്രൈം) അയ്ദ എന്ന മേയറുടെ ഭാര്യ. ഇടയ്ക്കിടെ ആപ്പിൾ മോഷ്ട്ടിക്കാൻ വരുന്ന സിനോ. (സിനോയെ ഹംസമെന്ന് വിളിക്കുന്നതിൽ തെറ്റില്ല). എല്ലാത്തിനുമപരി കർക്കശക്കാരനും അല്പം പിടിവാശിയുമൊക്കെയുള്ള നമ്മുടെ പ്രധാന കഥാപാത്രമായ മേയറും. അങ്ങനെയങ്ങനെ ഒരുപാട് കാഴ്ചകളുണ്ട് മേയറുടെ ഈ തോട്ടത്തിൽ.

ഇത്‌ മേയറുടെ കഥയാണ്. മേയറുടെയും മേയറുടെ സുന്ദരികളായ മൂന്ന് പെൺമക്കളുടെയും കഥ.. ഇനി അവരുടെ കഥയറിയണമെങ്കിൽ മേയറുടെ തോട്ടത്തിൽ കയറാതെ രക്ഷയില്ല.