Hadi Be Oglum
ഹദി ബേ ഓളും (2018)

എംസോൺ റിലീസ് – 2503

ഭാഷ: ടർക്കിഷ്
സംവിധാനം: Bora Egemen
പരിഭാഷ: ഷെഹീർ
ജോണർ: ഡ്രാമ
Download

1867 Downloads

IMDb

7/10

Movie

N/A

അച്ഛൻ-മകൻ വൈകാരിക ബന്ധത്തെ ആസ്പദമാക്കി കൊണ്ട് മുന്നോട്ട് പോകുന്ന ടർക്കിഷ് ചിത്രമാണ് ഹദി ബേ ഓളും. ഓട്ടിസം ബാധിച്ച ഏഴ് വയസുകാരനായ എഫേയുടെയും മകനുവേണ്ടി എന്തും ചെയ്യുന്ന പിതാവ് അലിയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. തന്നെ ഒരിക്കൽ പോലും നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത മകനു വേണ്ടി എന്ത് ചെയ്യാനും തയ്യാറായി നിൽക്കുമ്പോൾ തന്നെയൊന്ന് മനസിലാക്കാനും ആശയ വിനിമയം നടത്താനും മകന് കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് അലി ആഗ്രഹിക്കുന്നു.

വളരെയേറേ ഹൃദയ സ്പർശിയായ ഈ സിനിമയെ മനസിലൊരു വിങ്ങലോടെ അല്ലാതെ കാണാൻ പ്രേക്ഷന് കഴിയില്ല. പ്രധാന വേഷത്തിൽ എത്തിയ അഭിനേതാക്കളെല്ലാം വളരേ മികച്ച അഭിനയമാണ് ഈ ചിത്രത്തിൽ കാഴ്ച്ച വെച്ചിരിക്കുന്നത്.