Miracle in Cell No. 7
മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2019)

എംസോൺ റിലീസ് – 1955

ഭാഷ: ടർക്കിഷ്
സംവിധാനം: Mehmet Ada Öztekin
പരിഭാഷ: ഷെഹീർ
ജോണർ: ഡ്രാമ
Download

18960 Downloads

IMDb

8.2/10

മാനസികമായി വൈകല്യമുള്ള വ്യക്തിയാണ് മെഹ്മെദ് കൊയുഞ്ചു എന്ന മെമോ. കുന്നിൻപ്രദേശത്തുള്ള തന്റെ കൊച്ചു വീട്ടിൽ മകളുടെയും മുത്തശ്ശിയുടെയും കൂടെ ആട്ടിൻപറ്റങ്ങളേയും നോക്കി  ജീവിക്കുന്ന മെമോയെ, ചെയ്യാത്ത കുറ്റം ആരോപിച്ച് ജയിലിൽ അയക്കുന്നു.
അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്താൽ ഒറ്റപ്പെട്ടു പോയ മെമോ, ജയിലിലെ സഹതടവുകാരുടെ പരിശ്രമത്തിൽ തന്റെ മകളെ വീണ്ടും കാണാൻ ഇടയാകുന്നു.
മാനസിക വൈകല്യം സംഭവിച്ച മെമോയും മകൾ ഓവയും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞുവെക്കുന്നത്.

ഫീൽഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മികച്ചൊരു അനുഭമായിരിക്കും ഈ ചിത്രം സമ്മാനിക്കുക. ഇതേ പേരിൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ്  ഈ ചിത്രമെങ്കിലും അവതരണ ശൈലി വേറിട്ടതാണ്.