എം-സോണ്‍ റിലീസ് – 246

ഭാഷ | ടർക്കിഷ് |
സംവിധാനം | Deniz Gamze Ergüven |
പരിഭാഷ | നിദർശ് രാജ് |
ജോണർ | ഡ്രാമ |
തുർക്കിയിലെ ഒരു തെക്കൻ ഗ്രാമം. ലാലിയും നാല് സഹോദരിമാരും സ്കൂൾവിട്ടു മടങ്ങുമ്പോൾ കൂടെയുള്ള ആൺകുട്ടികളുമായി ചേർന്ന് കടലിൽ കളിച്ചത് വലിയൊരു സദാചാരപ്രശ്നമായി മാറുന്നു. കുട്ടികളെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ വീട്ടിൽ തളച്ചിടുന്നു. വീട് തന്നെ അവർക്കൊരു ജയിലായി മാറുന്നു. അവരെ കല്യാണം കഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം അഞ്ച് സഹോദരിമാരും തങ്ങളുടെ മേലുള്ള ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാവാൻ അതിയായി ആഗ്രഹിക്കുന്നുമുണ്ട്.