Night of Silence
നൈറ്റ്‌ ഓഫ് സൈലന്‍സ് (2012)

എംസോൺ റിലീസ് – 120

ഭാഷ: ടർക്കിഷ്
സംവിധാനം: Reis Çelik
പരിഭാഷ: വെള്ളെഴുത്ത്
ജോണർ: ഡ്രാമ
Download

1117 Downloads

IMDb

6.3/10

Movie

N/A

പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വധുവിനോ വരനോ അവസരമില്ലാത്ത ഒരു സാമ്പ്രദായിക ടര്‍ക്കിഷ് വിവാഹമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. രണ്ട് കുടുംബങ്ങള്‍ തമ്മിലെ പുരാതനമായ കുടിപ്പകയ്ക്ക് അവസാനമായതോടെ ഒരു വിവാഹം നടത്തി ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ജയില്‍ നിന്ന് ആയിടെ പുറത്തിറങ്ങിയ കുറ്റവാളിയും തന്നെക്കാള്‍ അമ്പത് വയസ്സിലേറെ പ്രായവുമുള്ള കറ്റവാളിയായ വരന്റെ മുന്നിലേക്കാണ് കൗമാരക്കാരിയായ വധു എത്തപ്പെടുന്നത് അയാള്‍ തടിയുനും കഷണ്ടിക്കാരനും വിരൂപനുമായിരുന്നു. ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധം നടക്കുമെന്ന പേടിയില്‍ വധു നിരാശനായ ഭര്‍ത്താവിന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കഥ പറച്ചില്‍ പുലര്‍ച്ച വരെ തുടരുന്നു. എല്ലാം ശുഭമായിരുന്നു എന്നതിന്റെ തെളിവിനായി ബന്ധുക്കള്‍ രക്തം പരണ്ട കിടക്കവിരിക്കായി കാത്തുനില്‍ക്കൂമ്പോള്‍ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറുകയാണ്