The Wild Pear Tree
ദ വൈൽഡ് പെയർ ട്രീ (2018)

എംസോൺ റിലീസ് – 995

ഭാഷ: ടർക്കിഷ്
സംവിധാനം: Nuri Bilge Ceylan
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ഡ്രാമ
Download

769 Downloads

IMDb

8/10

Movie

N/A

ബിരുദപഠനം പൂര്‍ത്തിയാക്കി ഗ്രാമത്തിൽ തിരിച്ചെത്തുന്ന സിനാൻ എന്ന ചെറുപ്പക്കാരനും ചുറ്റുമുള്ള കഥാപത്രങ്ങളുമാണ് The Wild Pear Tree എന്ന ചലച്ചിത്രത്തിന്‍റെ ഇതിവൃത്തം. എഴുത്തുകാരനാവാനഗ്രഹിക്കുന്ന സിനാനെ അച്ഛന്‍റെ ചൂതുകളിപ്രാന്ത് വരുത്തിവെച്ച കടങ്ങൾ മൂലം കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതകള്‍ തകർത്തുകളയുന്നു. തന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണം കണ്ടെത്താന്‍ അയാള്‍ പ്രയാസപ്പെടുന്നു.

രാഷ്ട്രീയം, സാഹിത്യം, പ്രണയം, വിശ്വാസം, മൂല്യബോധങ്ങൾ, കുടുംബം എന്നിങ്ങനെ ഈ ചിത്രം ചര്‍ച്ചചെയ്യാത്ത വിഷയങ്ങളില്ല. മഴയും, വേനലും, മഞ്ഞുമെല്ലാം ഇതില്‍ കഥാപാത്രങ്ങളായെത്തുന്നു. സമൂഹത്തെ ഉള്ളും പുറവും തുറന്ന വിശകലനത്തിലൂടെ ചിത്രം അടയാളപ്പെടുത്തുന്നു.

പ്രശസ്ത തുര്‍ക്കിഷ് സംവിധായനായ നൂറി ബില്‍ജെ സെയ്ലാനാണ് കാട്ടുപിയര്‍ മരത്തെ അണിയിച്ചോരുക്കിയിരിക്കുന്നത്. ഇതിനോടകം നിരവധി അന്താരാഷ്ട്രചലച്ചിത്രപ്രദര്‍ശനങ്ങളില്‍ പുരസ്കാരങ്ങളും പ്രേക്ഷകപ്രശംസയും ചിത്രം നേടിക്കഴിഞ്ഞു.