Three Monkeys
ത്രീ മങ്കീസ്‌ (2008)

എംസോൺ റിലീസ് – 9

ഭാഷ: ടർക്കിഷ്
സംവിധാനം: Nuri Bilge Ceylan
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: ഡ്രാമ
Download

3081 Downloads

IMDb

7.3/10

Movie

N/A

Nuri Bilge Ceylan സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ടർക്കിഷ് സിനിമയാണ് ത്രീ മങ്കീസ്‌. (തിന്മ കാണരുത്, കേൾക്കരുത്, മിണ്ടരുത്)

അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച പണക്കാരനായ Servet രാത്രിയിൽ കാറോടിച്ചു വരുമ്പോൾ ഒരാളെ ഇടിക്കുന്നു. ഈ ആക്‌സിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അയാൾ തന്റെ ഡ്രൈവറോട് അപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

Neo Noir, Crime Drama വിഭാഗത്തിൽ പെടുത്താവുന്ന ഈ സിനിമയിലൂടെ Nuri Bilge Ceylanന് 2008ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരവും തേടി എത്തി. ഒപ്പം മറ്റനവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.