Uzak
ഉസാക്ക് (2003)
എംസോൺ റിലീസ് – 334
ഭാഷ: | ടർക്കിഷ് |
സംവിധാനം: | Nuri Bilge Ceylan |
പരിഭാഷ: | നിദർഷ് രാജ് |
ജോണർ: | ഡ്രാമ |
നൂറി ബിൽജി സീലാൻ രചനയും, സംവിധാനവും നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ഉസക്ക് അഥവ ഡിസ്റ്റെന്റ്. ഒരേ വീട്ടിൽ കഴിയുന്ന വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള രണ്ട് വ്യകതികൾ തമ്മിലുള്ള അകലവും, അവരുടെ ഏകാന്തതവും വിശകലനം ചെയ്യുന്ന ചിത്രം ദൈർഘ്യമേറിയ ഷോട്ടുകൾകൊണ്ട് സമ്പന്നമാണ്. നൂറി ബിൽജി സീലാൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും, ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നത്. 2003ലെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ‘Grand Prix’ പുരസ്ക്കാരവും, മികച്ച അഭിനയത്തിനുള്ള പുരസ്ക്കാരവും നേടി. ഒട്ടേറേ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം യൂറോപ്യൻ ഫിലിം പുരസ്ക്കാരങ്ങളുൾപ്പെടെ ധാരാളം മറ്റ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. (കടപ്പാട് : വിക്കി)