എം-സോണ്‍ റിലീസ് – 1900

ഇതേ പേരിലുള്ള ഹിറ്റ് വിറ്റ്നാമീസ് നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിക്ടർ വു (Yellow Flowers on the Green Grass) നിർമിച്ച ചിത്രമാണ് മാറ്റ് ബിയക് അഥവാ ഡ്രീമി ഐസ്.
കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരി ഹാ ലാനോട് അഗാധമായ സ്നേഹമാണ് ന്യാൻ എന്ന ചെറുപ്പക്കാരന്. നല്ല ഭംഗിയുള്ള കണ്ണുകളുള്ള ഹാലാനെ അവൻ വിളിക്കുന്ന പേരാണ് മാറ്റ് ബിയക് (മായക്കണ്ണഴകി). ആ സ്നേഹം തുറന്നു പറയാൻ ധൈര്യമില്ലാത്ത ന്യാന്റെയും അവനെ സുഹൃത്തായി കണ്ട് കൂടെ നടക്കുന്ന ഹാലാനും വളരുന്നതോടെ ഇഷ്ടങ്ങളിലും ജീവിതാഭിലാഷങ്ങളും കൂടുതൽ വ്യത്യസ്തമാകുകയാണ്. വിക്ടർ വു ചിത്രങ്ങളുടെ മുഖമുദ്രയായ ഗ്രാമീണ ഭംഗി നിറഞ്ഞുതുളുമ്പുന്ന ഫ്രെയിമുകളും ഛായാഗ്രഹണവും മികച്ചൊരു അനുഭവമാണ് നൽകുക.