The Scent of Green Papaya
ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)

എംസോൺ റിലീസ് – 2239

Download

1766 Downloads

IMDb

7.3/10

Movie

N/A

ട്രാൻ ആൻ ഹുങ്ങിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ വിയറ്റ്നാമീസ് ഡ്രാമ ചലച്ചിത്രമാണ് ‛ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ’. ജീവിത സാഹചര്യങ്ങൾ കൊണ്ട് വളരെ ചെറുപ്രായത്തിൽ തന്നെ മുയി എന്ന പെൺകുട്ടിക്ക് സൈഗോണിലെ ഒരു വ്യാപാര കുടുംബത്തിലേക്ക് ജോലിക്കായി എത്തേണ്ടിവരുന്നു. അവിടെയുള്ള മുതിർന്ന ജോലിക്കാരിയുടെ കീഴിൽ അവൾ കാര്യങ്ങൾ എളുപ്പം പഠിച്ചെടുക്കുന്നു. തന്റെ ജോലി വളരെ ആത്മാർത്ഥതയോടുകൂടിയും ഉത്സാഹത്തോടുകൂടിയും അവൾ ചെയ്യുന്നു. കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങളിൽ അവൾ അവർക്കൊപ്പം നിൽക്കുകയും എല്ലാം ചെറു മന്ദഹാസത്തോടുകൂടി നേരിടുകയും ചെയ്യുന്നു. ഒരിക്കൽ അവിടെ വച്ച് അവൾ സുന്ദരനായ ഖുയാൻ എന്ന ചെറുപ്പകാരനെ കണ്ടുമുട്ടുകയും പതിയെ അവനോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. മുയിയുടെ രണ്ടു വളർച്ച കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നു പോവുന്നത്. നാല്പതുകളിലെ വിയറ്റ്നാമിന്റെ ഗ്രാമീണ കാഴ്ചയും അവരുടെ ജീവതവും ദുരിതവും തുറന്നു കാണിക്കുന്ന സിനിമ കൂടിയാണ് ‛ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ’.