Scarecrow
സ്‌കെയർക്രോ (2020)

എംസോൺ റിലീസ് – 3053

ഭാഷ: യാകുട്
സംവിധാനം: Dmitrii Davydov
പരിഭാഷ: പ്രശാന്ത് ശ്രീമംഗലം
ജോണർ: ഡ്രാമ
Download

1751 Downloads

IMDb

6.3/10

Movie

N/A

ഇവാൻ ഗ്രാമത്തിലെ ഒരു പാവം മന്ത്രവാദിനിയുടെ കഥയാണ്, Dmitrii Davydov സംവിധാനം ചെയ്ത ഈ ചെറിയ റഷ്യൻ ചിത്രം പറയുന്നത്. ആളുകൾ അവളെ ഭയപ്പെടുകയും ഒഴിവാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നിശബ്ദമായി അവളുടെ വാതിലിലേക്ക് കടന്നുചെല്ലും. കാരണം, അവൾക്ക് മാത്രമേ എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയൂ. അവൾ വളരെക്കാലം മുമ്പ് നഷ്ടപ്പെട്ട മകൾ എവിടെയാണെന്നറിയാൻ കാത്തിരിക്കുകയാണ്. താൻ ഓരോരുത്തരെയും ഭേദപ്പെടുത്തുമ്പോൾ സ്വയം നശിക്കുകയാണെന്ന് അറിഞ്ഞുകൊണ്ടും മറ്റുള്ളവരെ സഹായിക്കുകയാണ് ആ പാവം സ്ത്രീ.

Russian Guild of Film Critics 2021ലെ മികച്ച സംവിധായകനും മികച്ച നടിക്കും White Elephant അവാർഡ് നേടിയ ചിത്രമാണ് ഇത്.