എം-സോണ്‍ റിലീസ് – 2166
ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 10

ഭാഷ | സുലു |
സംവിധാനം | Gavin Hood |
പരിഭാഷ | സായൂജ് പി.എസ് |
ജോണർ | ക്രൈം, ഡ്രാമ |
ഗാവിൻ ഹുഡ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് 2006 – ലെ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നേടിയ സോസി. ദക്ഷിണാഫ്രിക്കയിലെ അലക്‌സാന്ദ്ര തെരുവിലെ കൊള്ളസംഘത്തിന്റെ നേതാവായ സോസിയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.
ഒരു മോഷണശ്രമത്തിനിടെ സോസിക്കും സംഘത്തിനും ഒരാളെ കൊല്ലേണ്ടി വരികയും അത് അവർക്കിടയിൽ തർക്കത്തിന് കാരണമാവുകയും ചെയ്യുന്നു. ശേഷം ഒരു കാറ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അബദ്ധവശാൽ സോസിയുടെ കൈ കൊണ്ട് കാറുടമയായ സ്ത്രീക്ക് വെടിയേൽക്കുന്നു. പിന്നീടാണ് താൻ മോഷ്ടിച്ച കാറിൽ അവരുടെ പിഞ്ച് കുഞ്ഞുമുണ്ടെന്ന് സോസി മനസ്സിലാക്കുന്നത്. കുഞ്ഞിന്റെ വരവ് സോസിയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നു. കുഞ്ഞിനെ തിരിച്ച് കൊടുക്കാൻ സോസി തയ്യാറാവുന്നില്ല.
മികച്ച പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവും സോസിയുടെ ആസ്വാദനത്തിന് മികവ് കൂട്ടുന്നുണ്ട്. ക്രൈം സിനിമകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു കൊച്ചു ചിത്രം.