എം-സോണ്‍ റിലീസ് – HI-04

ഭാഷ | മലയാളം |
സംവിധാനം | കൊച്ചിൻ ഹനീഫ |
ഉപശീർഷകം | റാഷിദ് അഹമ്മദ് |
ജോണർ | ഡ്രാമ |
എ. കെ. ലോഹിതദാസ് തിരക്കഥ രചിച്ച് കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വാത്സല്യം. മമ്മൂട്ടി, സിദ്ദീഖ്, ഗീത, കവിയൂർ പൊന്നമ്മ, സുനിത, ബിന്ദു പണിക്കർ, ഇളവരസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടിക്ക് ലഭിച്ചു.
മേലേടത്ത് രാഘവൻ നായരെന്ന കൃഷിക്കാരനും ഭാര്യയും മക്കളും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിൽ സഹോദരൻ ഉന്നത ജോലി കൈവരിക്കുന്നതും തുടർന്ന് ഉന്നത കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.