എംസോൺ റിലീസ് – 2990 Crocodile / ക്രോക്കൊഡൈൽ ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ നിഷാം നിലമ്പൂർ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 ഒരു വലിയ തെറ്റ് മറയ്ക്കാൻ, വീണ്ടും തെറ്റുകൾ ചെയ്യേണ്ടി വരുന്ന ഒരാളുടെ കഥയാണിത്. ഒരു പാർട്ടി കഴിഞ്ഞ്, കുടിച്ച് ലെക്കുകെട്ട് ഡ്രൈവ് ചെയ്തിരുന്ന റോബിന്റെ കാറ് തട്ടി ഒരാള്‍ മരിക്കുന്നു. ആ കാറിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മിയയുടെ സഹായത്തോടെ, അയാളാ ശവം ഒരു ബാഗിലാക്കി, അതിൽ കല്ലുകൾ നിറച്ച് […]
Gangubai Kathiawadi / ഗംഗുബായ് കഠിയവാഡി (2022)
എംസോൺ റിലീസ് – 3003 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ സജിൻ.എം.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.0/10 ഹുസൈൻ സെയ്ദിയുടെ “മാഫിയ ക്യുൻസ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ ആസ്പദമാക്കി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബാൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗംഗുബായ് കഠിയവാഡി.ബാരിസ്റ്ററുടെ മകളായ ഗംഗയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനവുമായി കാമുകനായ രംണിക് ബോംബെയിലേക്ക് കൊണ്ടുപോവുന്നു. അയാൾ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിൽ വിൽക്കുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് […]
Finch / ഫിഞ്ച് (2021)
എംസോൺ റിലീസ് – 3002 ഭാഷ ഇംഗ്ലീഷ് സംവിധാനം Miguel Sapochnik പരിഭാഷ അരുൺ അശോകൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.8/10 പോസ്റ്റ് അപ്പോകാലിപ്റ്റിക് തീമിൽ 2021 ൽ ആപ്പിൾ ടിവിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ, മിഗുൽ സെപൊക്നിക്കിന്റെ സംവിധാനത്തിൽ ടോം ഹാങ്ക്സ് നായകനായ ചലച്ചിത്രമാണ് ഫിഞ്ച്. ഒരു Sun flare ഉണ്ടാകുന്നതുമൂലം ഓസോൺ പാളി നശിക്കുകയും അതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും മൃഗങ്ങളും സസ്യജാലങ്ങളും റേഡിയേഷൻ മൂലം നശിക്കുന്നു. ഫിഞ്ച് ഒരു സയന്റിസ്റ്റാണ്. […]
Jack Reacher / ജാക്ക് റീച്ചർ (2012)
എംസോൺ റിലീസ് – 3001 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher McQuarrie പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.0/10 ടോം ക്രൂസ്, റോസമണ്ട് പൈക്ക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ക്രൈം/ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ജാക്ക് റീച്ചർ. പെൻസിൽവാനിയയിലെ ഒരു പാർക്കിങ് ഗരാഷിൽ നിന്നുകൊണ്ട് അജ്ഞാതനായ ഒരു ഷൂട്ടർ സമീപത്തെ നദിക്കരയിലുള്ള അഞ്ച് പേരെ വെടിവെച്ച് കൊല്ലുന്നു. ഡിറ്റക്ടീവ് എമേഴ്സണിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുൻ പട്ടാളക്കാരൻ കൂടിയായ സ്നൈപ്പർ ജയിംസ് ബാർ അറസ്റ്റിലാകുന്നു. ഗരാഷിലെ […]
The Swallows of Kabul / ദ സ്വാളോസ് ഓഫ് കാബൂൾ (2019)
എംസോൺ റിലീസ് – 3000 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Zabou Breitman & Eléa Gobbé-Mévellec പരിഭാഷ ശ്രീധർ ജോണർ ആനിമേഷന്‍, ഡ്രാമ, വാർ 7.4/10 യാസ്മിന ഖാദ്രയുടെ വിഖ്യാത പുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്രഞ്ച് ഭാഷയിലുള്ള അനിമേഷൻ ചിത്രമാണ് ലെ ഹിരൊന്ദെൽ ദെ കാബൂൾ (കാബൂളിലെ മീവൽപക്ഷികൾ) 1998-ൽ താലിബാൻ ഭരണത്തിന് കീഴിലെ കാബുളിലാണ് കഥ നടക്കുന്നത്. പരസ്പരം ജീവനുതുല്യം സ്നേഹിക്കുന്ന മൊഹ്സെനും സുനൈറയും പുതിയ നിയമങ്ങളുടെ പരിമിതികളിൽ വീർപ്പുമുട്ടുന്നവരാണ്. സോവിയറ്റു […]
Blind Detective / ബ്ലൈൻഡ് ഡിറ്റക്ടീവ് (2013)
എംസോൺ റിലീസ് – 2999 ഭാഷ മാൻഡറിൻ സംവിധാനം Johnnie To പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.4/10 വിഖ്യാത ഏഷ്യൻ സംവിധായകൻ ജോണി ടോയുടെ സംവിധാനത്തിൽ ആൻഡി ലോയും സാമി ചെങും നായികാനായകന്മാരായി എത്തിയ ചൈനീസ് ആക്ഷൻ കോമഡി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്. 2013 ൽ കാനസ് ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്ത ചിത്രം, സാക്ഷാൽ ക്വിൻ്റൺ ടറാൻ്റീനോ പോലും പ്രകീർത്തിച്ച ജോണി ടോയുടെ കൊമേഴ്സ്യൽ സിനിമയിലേക്കുള്ള കാൽവെപ്പായിരുന്നു. […]
Samsara / സംസാര (2011)
എംസോൺ റിലീസ് – 2997 ഭാഷ നിശബ്ദ ചിത്രം സംവിധാനം Ron Fricke പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 “സംസാര” എന്ന വാക്കിന്, സംസ്കൃതത്തിൽ ലോകം എന്നാണർത്ഥം. അസ്തിത്വ ചക്രം, അനന്തമായ പുനർജന്മം, ധർമ്മചക്രം എന്നും ഈ വാക്കിന് അർത്ഥമുണ്ട്. ബുദ്ധമത പ്രകാരം, “തുടക്കമോ ഒടുക്കമോ ഇല്ലാത്ത, കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിന്റെയും മരണത്തിന്റെയും പുനർജന്മത്തിന്റെയും തുടർച്ചയായ ചക്രമാണ്” സംസാര. 2011 ൽ Ron Fricke ൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ Samsara എന്ന […]
Man with a Movie Camera / മാൻ വിത്ത് എ മൂവി ക്യാമറ (1929)
എംസോൺ റിലീസ് – 2996 MSONE GOLD RELEASE ഭാഷ നിശബ്ദ ചിത്രം സംവിധാനം Dziga Vertov പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 ഈ ഉപകരണം വിൽപ്പനയ്ക്കുള്ളതല്ല. വാങ്ങുന്നവരുടെ സാമ്പത്തിക ശേഷി കുറയ്ക്കാൻ മാത്രമേ ഇതുപകരിക്കൂ. ചിലപ്പോൾ, കുറച്ചു നാളത്തേക്ക് ശാസ്ത്രീയ അഭിരുചി വളർത്താൻ ഇത് സഹായിക്കും. അതിനപ്പുറത്തേക്ക്, ഈ ഉപകരണത്തിന് യാതൊരു ഭാവിയും ഞാൻ കാണുന്നില്ല.” താൻ നിർമിച്ച ക്യാമറ വാങ്ങാനെത്തിയ ജോർജസ് മെലീസിന്റെ ആവശ്യത്തോട് മുഖം തിരിച്ചു കൊണ്ട്, […]