എം-സോണ്‍ റിലീസ് – 1749 ക്ലാസ്സിക് ജൂൺ 2020 – 19 ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8.2/10 വിഖ്യാത ജാപ്പനീസ് സംവിധായകൻ യാസുജിറോ ഓസു തിരക്കഥ എഴുതി സംവിധാനം ചെയ്ത് 1951ൽ പുറത്തിറങ്ങിയ ചിത്രമാണ് ഏർളീ സമ്മർ. യുദ്ധാനന്തര ജപ്പാനിലെ ടോക്കിയോയിൽ കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന നോറികോയുടെ കഥയാണ് ചിത്രം പറയുന്നത്. അച്ഛനും അമ്മയും ജ്യേഷ്ഠന്റെ കുടുംബവും അടങ്ങുന്ന വീട്ടിൽ കഴിയുന്ന നോറികോയുടെ ജീവിത വീക്ഷണങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. ജോലി ചെയ്ത് […]
Moothon / മൂത്തോൻ (2019)
എം-സോണ്‍ റിലീസ് – 1748 ഭാഷ മലയാളം, ഹിന്ദി സംവിധാനം Geethu Mohandas പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ആദ്യമായി 2019ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമാണ് മൂത്തോൻ. മുല്ല എന്ന 14 വയസുള്ള കുട്ടി തന്റെ മൂത്തോനെ(ചേട്ടൻ) തേടി ലക്ഷദ്വീപിൽ നിന്ന്മുംബൈയിൽ എത്തി ചേരുന്നു.തുടർന്ന് അവൾ ഒരു ലോക്കൽ ഗുണ്ടയുടെ കയ്യിൽ എത്തിപ്പെടുന്നു, പിന്നീടുള്ള മുംബൈ നഗരത്തിന്റെ ഭീകരമായ യാഥാർഥ്യങ്ങൾ നമ്മളെ […]
Fast & Furious / ഫാസ്റ്റ് & ഫ്യൂരിയസ് (2009)
എം-സോണ്‍ റിലീസ് – 1747 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Lin പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 ഫാസ്റ്റ് & ഫ്യൂരിയസ്സ് സീരീസിലെ നാലാമത് ചിത്രമാണിത്.തന്റെ കാമുകി കൊല ചെയ്യപ്പെട്ടതറിഞ്ഞ് ഒളിവു ജീവിതത്തിൽ നിന്ന് ഡെമിനിക് ടോറെറ്റോ തിരികെയെത്തുകയാണ്. തന്റെ കാമുകിയുടെ കൊലപാതകിയെ കണ്ടെത്താൻ വേണ്ടിഅർതുറോ ബ്രാഗ എന്ന മയക്കുമരുന്ന് കടത്തുകാരന്റെ ഗ്യാങ്ങിൽ ചേരുന്ന ഡോം തന്റെ ദൗത്യം എങ്ങനെ പൂർത്തിയാക്കും എന്നതാണ് ഈ ചിത്രം പറയുന്നത്.മുൻ ചിത്രങ്ങളിലേത് പോലെ കാർ ചേസുകളും […]
The Cranes Are Flying / ദ ക്രേൻസ് ആർ ഫ്ലയിങ് (1957)
എം-സോണ്‍ റിലീസ് – 1746 ക്ലാസ്സിക് ജൂൺ2020 – 18 ഭാഷ റഷ്യൻ സംവിധാനം Mikhail Kalatozov പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ്,വാർ 8.3/10 അഗാധമായ പ്രണയത്തിൽ ആനന്ദിക്കുന്ന വെറോണികയും ബോറീസും സ്വന്തമായിട്ടൊരു ജീവിതം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ബോറിസ് പട്ടാളത്തിൽ ചേരുന്നതോടെ തകരുന്നത് അവരുടെ ഭാവി സ്വപ്നങ്ങൾ മാത്രമല്ല. ആ കാലഘട്ടത്തിലെ റഷ്യൻ വനിതകളുടെയെല്ലാം ഒരു പ്രതിനിധിയാകുകയാണ് വെറോണിക്ക.ലോകമെമ്പാടും വലിയ തോതിൽ നാശം വിതച്ച ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് രണ്ടാം […]
Dark Recap / ഡാര്‍ക്ക് കഥ ഇതു വരെ (2020)
എം-സോണ്‍ റിലീസ് – 1745 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.7/10 അതി സങ്കീര്‍ണ്ണമായ കഥപറച്ചിലിലൂടെ ടൈം ട്രാവല്‍ എന്ന വിഷയത്തെ പിഴവില്ലാതെ അവതരിപ്പിച്ച് ലോകമാകമാനം ആരാധകരെ സൃഷ്ടിച്ച ജര്‍മ്മന്‍ ടീവി സീരീസായ ഡാര്‍ക്കിന്റെ ഒന്നും രണ്ടും സീസണുകളുടെ പ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ റീകാപ്പിന്റെ മലയാള പരിഭാഷയാണ് ഈ റിലീസ്. മൂന്നാമത്തെ സീസണ് കണ്ടു തുടങ്ങും മുന്നേ ഒന്നും രണ്ടും സീസണുകളുടെ ഓര്‍മ്മ […]
Hereditary / ഹെറെഡിറ്ററി (2018)
എം-സോണ്‍ റിലീസ് – 1744 ഭാഷ ഇംഗ്ലീഷ് സംവിധാനം Ari Aster പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.3/10 അത്ര സുഖകരമല്ലാത്ത ബാല്യത്തിന്റെ ഓർമകൾ ഇപ്പോഴും വേട്ടയാടുന്ന ആനി ലീ ഗ്രാമിന്റെ ജീവിതത്തത്തെ അമ്മയും, ക്രൂരമായ ഒരു അപകടത്തിനിരയായി മകളും മരണപ്പെട്ടതോടെ ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വേട്ടയാടാൻ തുടങ്ങുന്നു. വീട്ടിൽ തെളിയുന്ന അമാനുഷീക ശക്തികളുടെ ലക്ഷ്യം തന്റെ മകനാണോ എന്നുള്ള സംശയം ശക്തമാകുമ്പോൾ തന്റെ പാരമ്പര്യത്തെക്കുറിച്ച് ആ വലിയ തിരിച്ചറിവ് അവൾക്കുണ്ടാകുന്നു. […]
Bulbbul / ബുൾബുൾ (2020)
എം-സോണ്‍ റിലീസ് – 1743 ഭാഷ ഹിന്ദി സംവിധാനം Anvita Dutt പരിഭാഷ ശ്രീധർ ജോണർ ഹൊറർ 6.7/10 18ആം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിൽ നടക്കുന്ന ഒരു supernatural drama ചിത്രമാണ് ബുൾബുൾ. അഞ്ചാം വയസ്സിൽ തന്നെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ള ഒരു ജന്മിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബുൾബുളിന്റെയും ആ ദേശത്ത് ആളുകളെ കൊല്ലുന്ന ഒരു യക്ഷിയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. യക്ഷിക്കഥയായതിനാൽ ഹൊറർ ത്രില്ലർ ആണ് പ്രേക്ഷകൻ പ്രതീക്ഷിക്കുകയെങ്കിലും ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യവും […]
Nostalgia / നൊസ്റ്റാൾജിയ (1983)
എം-സോണ്‍ റിലീസ് – 1742 ക്ലാസ്സിക് ജൂൺ2020 – 17 ഭാഷ റഷ്യൻ, ഇറ്റാലിയൻ സംവിധാനം Andrei Tarkovsky (as Andrey Tarkovsky) പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.3/10 കാലാതിവര്‍ത്തിയായ മാസ്റ്റർപീസാണ് തർക്കോവ്സ്കിയുടെ ‘നൊസ്റ്റാൾജിയ’. സിനിമയുടെ അതിരുകൾ ഇല്ലാതാക്കുന്നതിനൊടൊപ്പം തർക്കോവ്സ്കി തന്റെ തനതായ ശൈലി അരക്കിട്ടുറപ്പിക്കുന്നതും സവിശേഷമായ ഈ സിനിമയിൽ നിങ്ങൾക്ക് അനുഭവപ്പെടും. സോവിയറ്റ് യൂണിയനിൽ നിന്ന് നാടുകടത്തിയ കാലഘട്ടത്തിൽ ഇറ്റലിയിൽ ചിത്രീകരിച്ച തർകോവ്സ്കിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നൊസ്റ്റാൾജിയ. ഇറ്റലിയിൽ നൊസ്റ്റാൾജിയ പൂർത്തിയാക്കിയ ശേഷം, 1986 […]