എം-സോണ്‍ റിലീസ് – 1007 ഭാഷ ഫ്രഞ്ച് സംവിധാനം Aki Kaurismäki പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, ഡ്രാമ 7.2/10 അക്കി കൗറിസ്മാക്കിയുടെ ലാ ഹാവ്റ, ഷൂസ് പോളിഷ് ചെയ്തു ജീവിക്കുന്ന മാർസെൽ മാക്സും Marcel Marx (André Wilms) അദ്ദേഹത്തിന്റെ ഭാര്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന അഭയാർത്ഥി കുട്ടി ഇദ്രിസ്സയുമാണ് പ്രധാന കഥാപാത്രങ്ങൾ Idrissa (Blondin Miguel) തെരുവിൽ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന മാർക്സ് വളരെ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുകയാണ്. ദാരിദ്ര്യത്തിൽ […]
Rain Man / റെയിൻ മാൻ (1988)
എംസോൺ റിലീസ് –1005 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Barry Levinson പരിഭാഷ അരുണ്‍കുമാര്‍ വി.ആര്. ജോണർ ഡ്രാമ 8.0/10 വര്‍ഷങ്ങളായി കാണാതിരുന്ന തന്റെ പിതാവ് മരിച്ചതറിഞ്ഞ് സിൻസിനാറ്റിയിലെ വീട്ടിലേക്ക് ചെല്ലുന്ന ചാർളി ബാബിറ്റ് (ടോം ക്രൂസ്) കേള്‍ക്കുന്നത് തന്റെ പിതാവിന്റെ കോടിക്കണക്കിന് ഡോളര്‍ വരുന്ന സ്വത്തിന്റെ സിംഹ ഭാഗവും ഓട്ടിസം ബാധിച്ച മൂത്തമകൻ റെയ്മണ്ടിന് (ഡസ്റ്റിൻ ഹോഫ്മാൻ) പതിച്ചുനൽകിയിരിക്കുകയാണെന്നാണ്. അതുവരെ തനിക്കൊരു മൂത്ത സഹോദരന് ഉണ്ടെന്നു പോലും അറിയാതെ സ്വത്തു മോഹിച്ചു ചെന്ന […]
The Bank Job / ദ ബാങ്ക് ജോബ് (2008)
എം-സോണ്‍ റിലീസ് – 1006 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ അമൽ സി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.2/10 മുൻപ് ഒരു പെറ്റി ക്രിമിനലായിരുന്ന ടെറി ലെതർ (ജേസൺ സ്റ്റഥം), ഇന്നു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കാർ ഡീലർ ആണ്. ഭാര്യയും കുട്ടികളുമായ് ഒരു സാധാരണ ലണ്ടൻ ജീവിതം നയിക്കുന്ന ടെറിയുടെ അടുക്കലേക്ക് മുൻ കാമുകി മാർട്ടീൻ ലവ് വളരെ ലാഭകരമായ ഒരു ബാങ്ക് മോഷണത്തെ കുറിച്ച് സൂചിപ്പിക്കുന്നു. തുടർന്ന് തന്റെ സംഘത്തോടൊപ്പം […]
Water, Wind, Dust / വാട്ടർ, വിൻഡ്, ഡസ്റ്റ് (1989)
എം-സോണ്‍ റിലീസ് – 1004 ഭാഷ പേർഷ്യൻ സംവിധാനം Amir Naderi പരിഭാഷ ആകാശ് ആർ. എസ്സ് ജോണർ ഡ്രാമ 6.7/10 ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ പ്രയോഗിക്കുന്നതിൽ കൃതഹസ്തനായ ഇറാനിയൻ സംവിധായകനാണ് അമീർ നദേരി. അദ്ദേഹത്തിന്റെ ‘വാട്ടർ, വിൻഡ്,ഡസ്റ്റ് ‘എന്ന ചലച്ചിത്രം തികച്ചും വ്യത്യസ്തമായ ഒരനുഭവ പ്രപഞ്ചമാണ് ഒരുക്കുന്നത്. 1989ൽ നിർമിച്ച ഈ ചലച്ചിത്രം വരൾച്ചാപീഡിതമായ തെക്കൻ ഇറാനിന്റെ കഥയാണ് പറയുന്നത്. പറയുന്നത് എന്നല്ല കാണിക്കുന്നത് എന്നുതന്നെയാണ് എഴുതേണ്ടത്. ഭൂമിയും മനുഷ്യനും ഒരിറ്റുവെള്ളത്തിനായി പോരാടുന്നതിന്റെ ദൃശ്യവാഗ്മയ ചിത്രമാണ് ഈ […]
The Cup / ദ കപ്പ് (1999)
എം-സോണ്‍ റിലീസ് – 1003 ഭാഷ ടിബറ്റൻ സംവിധാനം Khyentse Norbu പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, സ്പോർട് 6.9/10 1998 ലെ ഫ്രാൻസ് ലോകകപ്പ് സമയത്ത് ഫുട്ബാള്‍ മത്സരം കാണാന്‍ വേണ്ടി ധര്‍മശാലയിലെ അഭയാര്‍ത്ഥിയായ ഒരു തിബറ്റന്‍ ബുദ്ധസന്യാസിയായ ഒറിജീന്റെ ‘പോരാട്ട’ത്തിന്റെ കഥ. നര്‍മ്മവും കാര്യങ്ങളും ലോക നന്മയും ഒരു കൊച്ചു കുട്ടിയിലൂടെ വരച്ചു കാണിക്കുന്ന ഇന്ത്യ ലൊക്കേഷനായ ഒരു മനോഹരമായ തിബറ്റന്‍ സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dynasties: Episode II Penguin / ഡിനസ്റ്റീസ്: എപ്പിസോഡ് II പെൻഗ്വിൻ (2018)
എം-സോണ്‍ റിലീസ് – 1002 ഭാഷ ഇംഗ്ലീഷ് അവതരണം David Attenborough പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡോക്യുമെന്ററി 9.2/10 ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോ യുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മള […]
Dynasties: Episode I Chimpanzee / ഡിനസ്റ്റീസ്: എപ്പിസോഡ് I ചിമ്പാൻസി (2018)
എം-സോണ്‍ റിലീസ് – 1001 ഭാഷ ഇംഗ്ലീഷ് അവതരണം David Attenborough പരിഭാഷ പ്രവീൺ അടൂർ ജോണർ ഡോക്യുമെന്ററി 9.3/10 ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബറോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മള അമ്പരപ്പിക്കുന്നു. സിംബാവെയുടെ […]
Dr. Babasaheb Ambedkar / ഡോ. ബാബാസാഹേബ് അംബേദ്കർ (2000)
എംസോൺ റിലീസ് – 1000 ഭാഷ ഇംഗ്ലീഷ് സംവിധാനം Jabbar Patel പരിഭാഷ സുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള,ഫഹദ് അബ്ദുൽ മജീദ്, പ്രവീൺ അടൂർ സാങ്കേതിക സഹായം പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ബയോഗ്രഫി, ഹിസ്റ്ററി 8.9/10 ഇന്ത്യ കണ്ട എക്കാലത്തേയും മഹാരഥൻമാരിലൊരാളായ അംബേദ്കറുടെ ജീവിത കഥ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞതിനേക്കാൾ കയ്പ്പേറിയ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം കടന്നുപോയതെന്ന് ചിത്രം വരച്ചിടുന്നു. […]