എം-സോണ്‍ റിലീസ് – 476 ഭാഷ കൊറിയൻ സംവിധാനം Hyeong-Joon Kim പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 2010 ല്‍ ഇറങ്ങിയ കിം ഹയോങ്ങ്-ജൂന്‍ സംവിധാനം ചെയ്ത കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് നൊ മെഴ്സി(കൊറിയന്‍-Yongseoneun Eupda). ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കാണപ്പെടുന്നു. അതേ കുറിച്ച് ഫോറന്‍സിക് പതോളജിസ്റ്റ് ആയ കാങ്ങ് മിന്-ഹോ (സോള്‍ ക്യുങ്ങ്-ഗ്യൂ)അന്വേഷിക്കുന്നതോടെ, സംശയത്തിന്റെ മുന പരിസ്ഥിതി പ്രവര്‍ത്തകനായ ലീ സങ്ങ്-ഹോ(റ്യൂ സ്യൂങ്ങ്-ബം) […]
Castaway on the Moon / കാസ്റ്റെവേ ഓൺ ദി മൂൺ (2009)
എം-സോണ്‍ റിലീസ് – 475 ഭാഷ കൊറിയൻ സംവിധാനം Hae-jun Lee പരിഭാഷ സിദ്ദീഖ് അബൂബക്കർ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 2009-ലെ ലീ ഹെയ്-ജൂൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ് കാസ്റ്റ് വേ ഓൺ ദി മൂൺ. ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാത്ത ഒരു യുവാവാണ് ലീ. കടം കേറി വലഞ്ഞ് ജീവിതം മടുത്ത അയാൾ ആത്മഹത്യ ചെയ്യാൻ വേണ്ടി ഹാൻ നദിയിലേക്ക് ചാടുന്നു. പക്ഷെ അയാൾ മുങ്ങിമരിക്കാതെ നദിയുടെ നടുക്കുള്ള […]
The Kingdom / ദി കിങ്ഡം (2007)
എം-സോണ്‍ റിലീസ് – 474 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Berg പരിഭാഷ റഹീസ് സി.പി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7/10 തോക്കിന്‍മുന ഉയരുന്നത് അമേരിക്കയ്ക്ക് നേരെയാകുമ്പോള്‍ എഫ്.ബി.ഐ. എന്ന കുറ്റാന്വേഷണ സംഘടനയ്ക്ക് വെറുതെയിരിക്കാനാവില്ല. പീറ്റര്‍ ബെര്‍ഗ് അണിയിച്ചൊരുക്കുന്ന ‘ദ കിംഗ്ഡം’ എന്ന ഹോളിവുഡ് ആക്ഷന്‍ ത്രില്ലറില്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും ‘കുറ്റവാളി’ അമേരിക്കന്‍ വേട്ടക്കാര്‍ക്ക് അപ്രാപ്യനല്ല. ഏതു വഴിയിലൂടെയും ഏതുവിധത്തിലും അവര്‍ അവനെ കണ്ടെത്തും. ഒട്ടേറെ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെടുന്ന ഒരു […]
Okja / ഒക്ജ (2017)
എം-സോണ്‍ റിലീസ് – 473 ഭാഷ ഇംഗ്ലീഷ്, കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ഷാൻ വി. എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ബോങ്ങ്-ജൂൻ-ഹോ സംവിധാനം ചെയ്ത് 2017 പുറത്തിറങ്ങിയ കൊറിയന്‍-അമേരിക്കന്‍ ആക്ഷന്‍-അഡ്വെഞ്ചര്‍ ചിത്രമാണ് ഒക്ജ. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെയുടെ ദുഷ്പ്പേര് മാറ്റി പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ‘സൂപ്പർ പിഗ്’ എന്ന പന്നിക്കുട്ടികളെ 26 വ്യത്യസ്ത രാജ്യങ്ങളിലായി ഓരോ കർഷകർക്ക് വളർത്താൻ അയക്കുന്നു. പത്ത് വർഷം കഴിഞ്ഞ് ഏറ്റവും […]
Macbeth / മാക്ബെത്ത് (2015)
എം-സോണ്‍ റിലീസ് –472 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Kurzel പരിഭാഷ സൂരജ് ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 6.6/10 വില്ല്യം ഷെക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത് എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ജസ്റ്റിൻ കുർസേ സംവിധാനം ചെയ്ത ഈ ചിത്രം . മൈക്കിൾ ഫാസ്ബെന്തർ മാക്ബെത്തായും മാരിയോൻ കോർട്ടിലാഡ് ലേഡി മാക്ബെത്തായും അഭിനയിച്ച ഈ ചിത്രം നിരൂപ പ്രശംസ നേടിയിരുന്നു. 2015 ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പാംദ്യോർ പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ മാക്ബെത്തുമുണ്ടായിരുന്നു. മന്ത്രവാദിനികളുടെ പ്രവചനവും ഭാര്യയുടെ […]
Bedevilled / ബെഡെവിള്‍ഡ് (2010)
എം-സോണ്‍ റിലീസ് – 471 ഭാഷ കൊറിയൻ സംവിധാനം Cheol-soo Jang പരിഭാഷ സിദ്ദിഖ് അബൂബക്കർ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.3/10 Jang Cheol-soo സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ത്രില്ലറാണ് ബെഡെവിള്‍ഡ്. Seo Young-hee, Ji Sung-wonതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴയൊരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒറ്റപ്പെട്ട ഒരു ദ്വീപിലേക്ക് എത്തിപ്പെടുന്ന ഒരു സ്ത്രീയുടെ കഥയാണ് ബെഡെവിള്‍ഡ്. അവര്‍ തന്റെ കുട്ടിക്കാലം മുഴുവന്‍ ചിലവഴിച്ചത് ആ ദ്വീപിലായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ […]
Eva Doesn’t Sleep / ഈവ ഡസിന്റ് സ്ലീപ് (2015)
എം-സോണ്‍ റിലീസ് – 470 ഭാഷ സ്പാനിഷ് സംവിധാനം Pablo Agüero പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ 5.7/10 പാബ്ലോ അഗ്വിറോ സംവിധാനം ചെയ്ത അർജന്റീന ചിത്രമാണ് ഈവ ഡസ്ന്റ് സ്ലീപ് . അർജന്റീനയിലെ പ്രസിഡന്റ് ആയിരുന്ന ഹുവാൻ പെരോണിന്റെ രണ്ടാമത്തെ ഭാര്യയും നടിയുമായിരുന്ന ഈവാ പെരോൺ (യഥാർഥ പേര് മരിയ ഈവ) 1946 മുതൽ 1952 വരെ അർജന്റീനയുടെ പ്രഥമ വനിതയായിരുന്നു. ഈവ പെറോണിന്റെ മരണത്തിനുശേഷം അവരുടെ എംബാം ചെയ്ത മൃതശരീരം യൂറോപിലെ വിവിധ […]
Parched / പാര്‍ച്ചെഡ് (2016)
എം-സോണ്‍ റിലീസ് – 469 ഭാഷ ഹിന്ദി സംവിധാനം Leena Yadav പരിഭാഷ നന്ദലാൽ .ആർ ജോണർ ഡ്രാമ 7.5/10 ലീന യാദവ് സംവിധാനം ചെയ്ത് 2016 ല്‍ റിലീസ് ചെയ്ത ഹിന്ദി ചിത്രമാണ് പാര്‍ച്ചെഡ്. രാധിക ആപ്തെ, സര്വീന് ചൗള, തനിഷ്ത ചാറ്റര്‍ജീ, ലെഹാര്‍ ഖാന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. രാജസ്ഥാനിലെ ഒരു മരുഭൂമിയ്ക്ക് സമീപത്തെ ഗ്രാമത്തില്‍ ജീവിയ്ക്കുന്ന ലജ്ജോ, ബിജ്ലി, റാണി, ജാനകി എന്നിവരിലൂടെ അവരുടെ ജീവിതപ്രശ്നങ്ങളെപ്പറ്റിയും ഗ്രാമത്തിന്റെ ശിഥിലമായ സാമൂഹികാന്തരീക്ഷത്തെപ്പറ്റിയും പാര്‍ച്ചെഡ് ചര്‍ച്ച […]