എം-സോണ്‍ റിലീസ് – 447 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ ബിബിൻ സണ്ണി, തൻസീർ സലിം ജോണർ മിസ്റ്ററി, ത്രില്ലർ 7.3/10 അഗതാക്രിസ്റ്റിയുടെ നോവലിൽനിന്ന് ഭാഗികമായി പ്രചോദനം ഉൾകൊണ്ട് മൈക്കിൽ കൂണി രചിച്ച് ജയിംസ് മാൻഗോൾഡ് സംവിധാനം ചെയ്ത ഐഡന്റിറ്റി (2003) വമ്പൻ വിജയം കൈവരിച്ച ചിത്രമാണ്. ഹൊറർ മൂഡ് പകർന്നു തരുന്ന സൈക്കോളജിക്കൽ ത്രില്ലറിൽ ജോൺ കുസാകും, റെ ലിയോട്ടയും പ്രധാനവേഷം ചെയ്തിരിക്കുന്നു. ബാല്യത്തിലെ തിക്താനുഭവങ്ങളുടെ പ്രത്യാഘാതത്തിൽ നിന്ന് മുക്തിനേടാത്ത മാൽകം ഇന്ന് […]
Eternity and a Day / ഏറ്റെര്‍നിറ്റി ആന്‍ഡ് എ ഡേ (1998)
എം-സോണ്‍ റിലീസ് – 446 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ഉമ്മർ ടി. കെ ജോണർ ഡ്രാമ 7.9/10 ദൃശ്യത്തിനും ശബ്ദപഥത്തിനും തുല്യപ്രാധാന്യം നല്കിയ ചലച്ചിത്രകാരനായിരുന്നു അന്തരിച്ച ഗ്രീക്ക് ചലച്ചിത്രകാരന് തിയോ ആഞ്ജലോ പൌലോ, ഹോളിവുഡില്‍ നിന്നും വ്യത്യസ്തമായി സുദീര്‍ഘമായ ഷോട്ടുകളും രാഷ്ട്രീയാവബോധവും അദ്ദേഹത്തെ ഉത്തരാധുനിക ചലച്ചിത്രകാരനാക്കി/ അദ്ദേഹം ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ഒരേ ഷോട്ടില്‍ ദൃശ്യവത്ക്കരിച്ച സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും ഗ്രീക്ക് ചരിത്രത്തിന്റെ ഓരോ ഏടുകളായിരുന്നുവെന്ന് പറയാം. ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും […]
Cries and Whispers / ക്രൈസ് ആന്റ് വിസ്പേഴ്സ് (1972)
എം-സോണ്‍ റിലീസ് – 445 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഔവർ കരോളിൻ ജോണർ ഡ്രാമ 8.1/10 പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരന് ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ക്രൈസ് ആന്റ് വിസ്പേർസ് . മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ കഥ പറയുന്നു ഈ സിനിമ.വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന […]
Au Hasard Balthazar / ഓ ഹസാർ ബാൽതാസാർ (1966)
എം-സോണ്‍ റിലീസ് – 444 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.9/10 ബാൽതാസാർ എന്ന കഴുതക്കും അവന്റെ ഉടമസ്ഥയായ മാരി എന്ന പെൺകുട്ടിക്കും അവരുടെ ചുറ്റുമുള്ള മനുഷ്യരാൽ ഉണ്ടാവുന്ന യാതനകളാണ് ഓ ഹസാർ ബാൽതാസാർ (ആകസ്മികമായി, ബാൽതാസാർ) എന്ന ചിത്രത്തിൽ കാണിക്കുന്നത്. ദോസ്തോയേവ്സ്കിയുടെ “The Idiot” എന്ന ചെറുകഥയെ ആസ്പദമാക്കി റോബർട്ട് ബ്രെസ്സൺ സംവിധാനം ചെയ്ത ഈ ചിത്രം ഇറങ്ങിയ സമയത്ത് വിമർശകർ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ലോകസിനിമാ ചരിത്രത്തിലെ മികച്ച […]
Vagabond / വാഗബോണ്ട് (1985)
എം-സോണ്‍ റിലീസ് – 443 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ കെ. പി ജയേഷ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 പ്രതീക്ഷയുടെ നാമ്പുപോലുമില്ലാത്ത ഊഷരഭൂമിയുടെ ദൃശ്യങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ക്യാമറ ചെന്നെത്തിനില്ക്കുന്നത് ചതുപ്പില്‍ മഞ്ഞും അഴുക്കും പുരണ്ടു കിടക്കുന്ന ഒരു യുവതിയുടെ പ്രജ്ഞയറ്റ ശരീരത്തിലാണ് .അവളാരെന്നോ എവിടെനിന്നുവന്നെന്നോ ഗ്രാമവാസികള്‍ക്കറിവുണ്ടായിരുന്നില്ല , ചിലര്‍ക്ക് അവളെ കണ്ടുപരിചയമുണ്ടായിരുന്നു .ശരീരത്തില്‍ മുറിപ്പാടുകളോ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഇതൊരു സ്വാഭാവിക മരണം തന്നെയെന്നു ഗ്രാമവാസികള്‍ക്കൊപ്പം പോലീസും വിധിയെഴുതി. എന്നാല്‍ സംവിധായികയുടെ […]
Zorba the Greek / സോര്‍ബ ദി ഗ്രീക്ക് (1964)
എം-സോണ്‍ റിലീസ് – 442 ഭാഷ ഇംഗ്ലീഷ്, ഗ്രീക്ക് സംവിധാനം Michael Cacoyannis പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ കോമഡി, ഡ്രാമ 7.7/10 മനുഷ്യ വികാരങ്ങളുടെ പച്ചമണ്ണ് കൊണ്ട് നിർമിക്കപ്പെട്ടവനാണ് സോർബ. അയാൾക്ക് പഠിപ്പില്ല, പദവികളില്ല, ഇന്നലെകളെ കുറിച്ചോ, നാളെയേക്കുറിച്ചോ ആലോചനകളോ ആശങ്കകളോ ഇല്ല. മുൻവിധികളില്ലാതെ തെളിഞ്ഞ കണ്ണുകളോടെയാണ് സോർബ ലോകത്തെ നോക്കി കാണുന്നത്. ആന്റണി ക്വിൻ എന്ന അതുല്യ നടൻ സോർബയായി പകർന്നാടിയത് കണ്ട്, ഞാൻ വിസ്മയിച്ചത് എത്രയാണ്. ഒരു നടൻ്റെ ധന്യത.സോർബ ഒരു […]
Apur Sansar / അപുർ സൻസാർ (1959)
എം-സോണ്‍ റിലീസ് – 441 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 8.5/10 സത്യജിത് റേ സംവിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപുർ സൻസാർ അഥവാ അപുവിന്റെ കുടുംബം. അപു ത്രയങ്ങളിലെ അവസാന ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ അപരാജിതോ എന്ന നോവലിനെ അവലംബമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്. സൗമിത്രാ ചാറ്റർജി, […]
Aparajito / അപരാജിതോ (1956)
എം-സോണ്‍ റിലീസ് – 440 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ 8.3/10 സത്യജിത് റേ സംവിധാനം ചെയ്ത് 1956-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപരാജിതോ. അപു ത്രയങ്ങളിലെ രണ്ടാമത്തെ ചലച്ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ അവസാന അഞ്ചിലൊന്നും അപരാജിതോ എന്ന നോവലിന്റെ ആദ്യ മൂന്നിലൊന്നും അവലംബമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്[1]. അപുവിന്റെ ബാല്യകാലം മുതൽ കലാലയ ജീവിതം വരെയുള്ള കഥ ഇതിവൃത്തമാക്കിയാണ് ഈ ചലച്ചിത്രം […]