എം-സോണ്‍ റിലീസ് – 363 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.3/10 ബോളിവുഡിലെ ശൈലീമാറ്റത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രമണ്‍ രാഘവ് 2.0. ഒരു സീരിയല്‍ കൊലപാതകിയുടേയും അയാളുടെ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന മയക്കുമരുന്നിന് അടിമയായ പോലീസ് ഉദ്യോഗസ്ഥന്റേയും കഥയാണ് ഈ സിനിമ പറയുന്നത്. മികച്ച ഒരു ക്രൈം ത്രില്ലര്‍ ഒരുക്കുന്നതില്‍ കാശ്യപ് ഇവിടെ വീണ്ടും വിജയിക്കുന്നു. അഭിപ്രായങ്ങൾ […]
Brotherhood of War / ബ്രദര്‍ഹുഡ് ഓഫ് വാര് (2004)
എം-സോണ്‍ റിലീസ് – 362 ഭാഷ കൊറിയന്‍ സംവിധാനം Je-kyu Kang (as Je-gyu Kang) പരിഭാഷ രഞ്ജിത്ത് നായർ അടൂർ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.1/10 2004ല്‍ പുറത്തിറങ്ങിയ കൊറിയന്‍ വാര് മൂവിയാണ് ബ്രദര്‍ഹുഡ് ഓഫ് വാര്. 1950 ലെ യുദ്ധ കാലത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത് . ജിൻ -തെ യും തന്റെ സഹോദരനായ ജിൻ -സുകും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കാതൽ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Snow White And The Huntsman / സ്നോവൈറ്റ് ആൻഡ് ദ ഹണ്ട്സ്മാൻ (2012)
എം-സോണ്‍ റിലീസ് – 361 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Sanders പരിഭാഷ ജിജോ മാത്യൂ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.1/10 സുപ്രസിദ്ധമായ ബാലസാഹിത്യ കൃതി “സ്നോവൈറ്റ്” നെ ആസ്പദമാക്കി റുപ്പെർട്ട് സാന്ർഡേഴ്സ് സംവിധാനം ചെയ്ത ഡാർക്ക് ഫാന്റസി ചിത്രമാണ് സ്നോവൈറ്റ് ആന്റ് ഹണ്ട്സ്മാൻ. ക്രിസ്റ്റീൻ സ്റ്റുവാർട്ട്, ചാർലീസ് തെറോൺ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Train to Busan / ട്രെയിൻ ടു ബുസാൻ (2016)
എംസോൺ റിലീസ് – 360 ഭാഷ കൊറിയൻ സംവിധാനം Yeon Sang-ho പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 7.6/10 ഒരു സോംബി ആപോകാലിപ്സ് പശ്ചാത്തലത്തിൽ അരങ്ങേറുന്ന ത്രസിപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ട്രെയിൻ ടു ബുസാൻ. ഒരു പറ്റം മനുഷ്യർ ബുസാനിലേക്ക് യാത്ര പുറപ്പെടുന്നത് തൊട്ടാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ അവരുടെ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ദക്ഷിണ കൊറിയയിൽ ഒരു സോംബി വൈറസ് പടരാൻ തുടങ്ങുന്നു. ട്രെയിൻ യാത്ര ആരംഭിക്കുന്ന സമയം, ഒരു […]
Don’t Breathe / ഡോണ്ട് ബ്രീത്ത് (2016)
എം-സോണ്‍ റിലീസ് – 359 ഭാഷ ഇംഗ്ലീഷ് സംവിധാനം Fede Alvarez പരിഭാഷ അനിൽ കുമാർ ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെഡെ അല്‍വാരസ്, റോഡോ സായേജസ് […]
Angels and Demons / ഏഞ്ചല്‍സ് ആന്‍ഡ് ഡീമന്‍സ് (2009)
എം-സോണ്‍ റിലീസ് – 357 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ മിഥുൻ ശങ്കർ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.7/10 ഇല്ല്യുമിനാറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുരാതന ഭാതൃസംഘടന, വീണ്ടും പുനര്ജ്ജനിക്കുപ്പെടുമ്പോള്, അവരുടെ കൊടിയ വെറുപ്പിനിരയായ കത്തോലിക്കാ തിരുസഭയെ ഒരു പതനത്തില്‍ നിന്നും രക്ഷിക്കാന്‍ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാംഗ്ഡന്, തന്റെ അറിവുകളും അനുഭവങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന അന്വേഷണങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡാന്‍ ബ്രൌണിന്റെ ഡാ വിഞ്ചി കോഡിന് ശേഷം ഇതേ പേരില്‍ അദ്ദേഹം […]
Gladiator / ഗ്ലാഡിയേറ്റർ (2000)
എം-സോണ്‍ റിലീസ് – 355 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.5/10 റോമിന്റെ ചക്രവർത്തിയായ മാർക്കസ് ഒരെലിയസ് വാർദ്ധക്യത്തിന്റെ വരവ് തിരിച്ചറിഞ്ഞ് വിശ്വസ്തനായ സ്വന്തം പട്ടാള മേധാവി മാക്സിമസിനെ പിൻഗാമിയാക്കാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ ചക്രവർത്തിയുടെ മകൻ കൊമോഡസ് ചക്രവർത്തിയെ കൊലപ്പെടുത്തി അധികാരം കൈക്കലാക്കുന്നു. അധികാരത്തിലേറിയ കൊമോഡസ് മാക്സിമിസിനെയും കുടുംബത്തെയും കൊല്ലാൻ ഉത്തരവിടുന്നു. ഭാര്യയും മകനും കൊല്ലപ്പെട്ടെങ്കിലും മാക്സിമസ് രക്ഷപ്പെടുകയും അടിമകളെ പോരിന് ഇറക്കുന്ന ഒരു വ്യാപാരിയുടെ കൈയിൽ […]
Departures / ഡിപ്പാർച്ചേഴ്സ് (2008)
എം-സോണ്‍ റിലീസ് – 354 ഭാഷ ജാപ്പനീസ് സംവിധാനം Yôjirô Takita പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ ഡ്രാമ, മ്യൂസിക്കൽ 8.1/10 മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലില്‍ എത്തിപ്പെടുന്ന ഒരു സംഗീതകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്ന ജാപ്പനീസ് സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്സ് മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്സ്’. യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്. 2009ല്‍ മികച്ച വിദേശഭാഷാ […]