Alfred Hitchcock Presents- The Perfect Crime
ആൽഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റസ് – ദ പെർഫെക്റ്റ് ക്രൈം (1957)
എംസോൺ റിലീസ് – short72
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: |
Alfred Hitchcock |
പരിഭാഷ: | മുബാറക്ക് റ്റി എൻ |
ജോണർ: | ക്രൈം, ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
ചാൾസ് കോർട്നിയെന്ന വിഖ്യാത കുറ്റാന്വേഷകൻ തൻ്റെ ഏറ്റവും പുതിയ കേസിൻ്റെ വിജയാഘോഷത്തിലായിരുന്നു. അവിടേക്കാണ് അയാളുടെ പരിചയക്കാരനായ അഡ്വക്കേറ്റ് ജോൺ ഗ്രിഗറി എത്തുന്നത്.
അവരുടെ സംഭാഷണങ്ങൾക്കിടയിൽ അസാധാരണവും എന്നാൽ താത്പര്യം ജനിപ്പിക്കുന്നതുമായ ഒരു വിഷയം കടന്നു വരുന്നു – The Perfect Crime – കുറ്റമറ്റ കുറ്റകൃത്യം!
അങ്ങനെയൊന്നുണ്ടോ?വളരെ കുറ്റമറ്റ രീതിയിൽ ഒരാൾ ഒരു കുറ്റകൃത്യം നടത്തിയെന്നിരിക്കട്ടെ. അയാളെ പിടികൂടാൻ സാധ്യമാണോ?ഏതു തരത്തിലുള്ള കുറ്റകൃത്യമാണ് ഈ വിശേഷണത്തിന് ഏറ്റവും അനുയോജ്യം?തെളിവുകൾ അവശേഷിപ്പിക്കാതെ എങ്ങനെയാണ് ഒരാൾക്കൊരു കുറ്റകൃത്യം നടപ്പിലാക്കാനാവുക?
ഒരു മികച്ച കുറ്റാന്വേഷകൻ എങ്ങനെയാണ് അയാളെ പിടികൂടുക?സംഭാഷണങ്ങൾ തുടരവെ അമ്പരപ്പിക്കുന്ന പലതും അനാവരണം ചെയ്യപ്പെടുന്നു.സസ്പെന്സിന്റെ തമ്പുരാനായ ആൽഫ്രഡ് ഹിച്ച്കോക്കിൽ നിന്നും, മറ്റൊരു ചിത്രം.